2022, ജൂലൈ 12, ചൊവ്വാഴ്ച

ഓരോ ഫേസ് ബുക്ക് ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


ഇന്ന് നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഫേസ് ബുക്ക് .കൂടുതല്‍ സമയം ചിലവഴിക്കുന്നതിനു ആശ്രയിക്കുന്നതും ഫേസ് ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളെയാണ് .എന്നാല്‍ നമ്മള്‍ ഓരോരുത്തരും ഇത്തരത്തില്‍ നമ്മളുടെ ഫേസ് ബുക്ക് അക്കൗണ്ട് സേഫ് ആയി നോക്കേണ്ടത് നമ്മളുടെ ആവിശ്യമാണ് .

കാരണം ഇന്ന് സോഷ്യല്‍ മീഡിയയിലൂടെയുള്ള കുറ്റ കൃത്യങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട് .പല രീതിയിലും നമ്മളുടെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ആകുവാനും സാധ്യതയുണ്ട് .എന്നാല്‍ നമ്മളുടെ ഫേസ് ബുക്ക് സേഫ് ആയി നോക്കുന്നതിനു കുറച്ചു ടിപ്സ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത് .കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാം .

1.ആദ്യം തന്നെ ചെയ്യേണ്ടത് നമ്മളുടെ ഫേസ്ബുക്ക് പാസ്സ്‌വേര്‍ഡ് മറ്റൊരാള്‍ക്കും പറഞ്ഞുകൊടുക്കരുത് .ഇടയ്ക്ക് ഇടയ്ക്ക് ഫേസ് ബുക്കിന്റെ പാസ്സ്‌വേര്‍ഡ് മാറ്റികൊണ്ടിരിക്കണം 

2.രണ്ടാമതായി ശ്രദ്ധിക്കേണ്ടത് പ്രൊഫൈല്‍ ലോക്ക് ചെയ്തിടുക .നമ്മളുടെ സ്വാകാര്യ ഫോട്ടോകളും മറ്റു വിവരങ്ങളും ഇത്തരത്തില്‍ സേഫ് ആക്കുവാന്‍ സാധിക്കുന്നതാണ് .

3.ഫേസ് ബുക്ക് ആക്റ്റിവിറ്റി ഓഫ് ചെയ്തു വക്കുക 

4.അനാവശ്യമായി ഫേസ് ബുക്കില്‍ വരുന്ന ads സപ്പോര്‍ട്ട് ചെയ്യാതിരിക്കുക

5.കമ്പ്യൂട്ടർ  സെന്ററുകള്‍ കൂടാതെ മറ്റു കഫെ എന്നിവിടങ്ങളില്‍ നിന്നും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും പ്രോപ്പര്‍ ആയി തന്നെ ലോഗ് ഔട്ട് ചെയ്യേണ്ടതാണ് .കൂടാതെ പിന്നീട് പാസ്സ്‌വേര്‍ഡ് മാറ്റുവാനും ശ്രദ്ധിക്കേണ്ടതാണ് .

0 comments: