2022, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

വന്‍കിട കമ്പനികള്‍ വിദ്യാര്‍ത്ഥികളെ തേടി ക്യൂ നില്‍ക്കുന്നു,​ വാഗ്ദാനം ചെയ്യുന്നത് കോടികളുടെ ശമ്പളം ,​മദ്രാസ് ഐ ഐ ടി വെറെ ലെവല്‍

 

കോടികള്‍ ശമ്പളം  കിട്ടിയാലെന്തേ വിദ്യാര്‍ത്ഥികള്‍ക്ക് പുളിക്കുമോ? ജോലിയുടെയും ശമ്പളത്തിന്റെയും കാര്യത്തിലിനി ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് ടെന്‍ഷന്‍ വേണ്ട.കാമ്പസ് പ്ലെയ്‌സ്‌മെന്റ് സമയത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലവസരങ്ങളാണ് മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഈ അദ്ധ്യയന വര്‍ഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത 80 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ജോലി കിട്ടിക്കഴിഞ്ഞു. കാംമ്പസ് പ്ലെയ്‌സ്‌മെന്റിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ തന്നെ 380 കമ്പനികളില്‍ നിന്നും 1,199 തൊഴിലവസരങ്ങളും സമ്മര്‍ ഇന്റേണ്‍ഷിപ്പില്‍ നിന്ന് 231 പ്രീ-പ്ലെയ്‌സ്‌മെന്റ് അവസരങ്ങളും ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു കഴിഞ്ഞു. തൊഴില്‍ അവസരങ്ങളുടെ എണ്ണം 1,430 ആയി വര്‍ദ്ധിച്ചുകഴിഞ്ഞു. ഇത് 2018-19 അദ്ധ്യയന വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 1,151 എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്.14 കമ്പനികളില്‍ നിന്നായി 45 അന്താരാഷ്ട്ര തലത്തിലുള്ള അവസരങ്ങളും ഈ കണക്കില്‍ ഉള്‍പ്പെടുന്നുണ്ട്. 199 ഓഫറുകളുമായി 131 സ്റ്റാര്‍ട്ടപ്പുകള്‍ ഈ വര്‍ഷം കാമ്പസ് പ്ലേസ്‌മെന്റിന്റെ ഭാഗമായി. 2021-22 കാമ്പസ് പ്ലെയ്‌സ്‌മെന്റ് സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് പ്രതിവര്‍ഷം 21.48 ലക്ഷം രൂപയാണ്. ഏറ്റവും ഉയര്‍ന്ന ശമ്പളമോ 250,000 യു.എസ് ഡോളര്‍ അതായത് ഏകദേശം 1.98 കോടി രൂപ. .

ഒരു അക്കാദമിക് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ മികവ് കണക്കാക്കാവുന്ന ഫലമാണ് പ്ലേസ്‌മെന്റുകള്‍ പ്രതിഫലിപ്പിക്കുന്നത്. 2021-22 പ്ലെയ്‌സ്‌മെന്റുകളില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ സന്തോഷമുണ്ടെന്ന് മദ്രാസ് ഐഐടി ഔട്ട്ഗോയിംഗ് അഡ്വൈസര്‍ പ്രൊഫസര്‍ സി.എസ്.ശങ്കര്‍ റാം പറഞ്ഞു

0 comments: