2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച

സി.ബി.എസ്.ഇ കമ്പാര്‍ട്ട്മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 23 മുതല്‍

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടവർക്കുള്ള കംപാർട്ട്മെന്‍റ് പരീക്ഷകൾ ഓഗസ്റ്റ് 23 മുതൽ 25 വരെ നടക്കും. രണ്ടാം ടേം പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷ നടത്തുക.പരീക്ഷയെഴുതിയ 14,35,366 വിദ്യാർത്ഥികളിൽ 1,04,704 പേർ യോഗ്യത നേടിയില്ല. വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെട്ടവർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. രണ്ടാം ടേമിൽ 70 ശതമാനം വെയിറ്റേജോടെയാണ് എഴുത്തുപരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയത്.

0 comments: