പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ആണ് മന്ത്രിയുടെ നിര്‍ദേശം.മഴക്കെടുതി മൂലം വില്ലേജ് ഓഫീസര്‍മാര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം കൂടുതല്‍ ഉള്ളതിനാലും അപേക്ഷകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിര്‍ദേശമെന്ന് മന്ത്രി അറിയിച്ചു.
സി.ബി.എസ്.ഇ സ്ട്രീമില്‍ ഉള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നല്‍കിയാല്‍ മതിയാകും. വിടുതല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അറിയിച്ചു.
0 comments: