2022, ഓഗസ്റ്റ് 17, ബുധനാഴ്‌ച

സി.യു.ഇ.ടി നാലാംഘട്ടം തുടങ്ങി; പലയിടങ്ങളില്‍ പരീക്ഷ മുടങ്ങി

 


ബുധനാഴ്ച തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശ പരീക്ഷ സി.യു.ഇ.ടി (യു.ജി) നാലാം ഘട്ടത്തില്‍ പലയിടത്തും പ്രശ്നങ്ങള്‍

13 കേന്ദ്രങ്ങളില്‍ പരീക്ഷ റദ്ദാക്കി

സാങ്കേതിക പ്രശ്നങ്ങളും സെര്‍വര്‍ തകരാറും മൂലം ഡല്‍ഹിയിലെ ഗുരു ഹര്‍ഗോബിന്ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഏഷ്യ പെസിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട്, ആകാശ് ഇന്റര്‍നാഷനല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, പീതാംപുരയിലെ വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫഷനല്‍ സ്റ്റഡീസ് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായില്ല. ഇവര്‍ക്കെല്ലാം വീണ്ടും അവസരം നല്‍കുമെന്ന് യു.ജി.സി അറിയിച്ചു.

3.6 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. നാലാം ഘട്ടത്തില്‍ താല്‍പര്യപ്രകാരമുള്ള നഗരം പരീക്ഷാകേന്ദ്രമായി കിട്ടണമെന്ന ആവശ്യമുന്നയിച്ച 11,000ത്തോളം വിദ്യാര്‍ഥികളുടെ പരീക്ഷ ആഗസ്റ്റ് 30ലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യ പദ്ധതി പ്രകാരം മുഴുവന്‍ പരീക്ഷകളും ആഗസ്റ്റ് 20 പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍, പിന്നീട് പരീക്ഷകള്‍ ആഗസ്റ്റ് 28നായിരിക്കും പൂര്‍ത്തിയാവുകയെന്ന് ദേശീയ പരീക്ഷ ഏജന്‍സി (എന്‍.ടി.എ) വ്യക്തമാക്കി. തുടര്‍ന്ന് വീണ്ടും പരീക്ഷ ആറു ഘട്ടങ്ങളാക്കി വിഭജിക്കുകയും തീയതി നീട്ടുകയുമായിരുന്നു.

0 comments: