2022, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ഇന്നത്തെ തൊഴിലവസരങ്ങൾ(17-08-2022)

കോഴിക്കോട്

ലാസ്‌കർ ഒഴിവ്

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ മേഖലാ ഓഫീസായ കോഴിക്കോട് റീജിയണൽ ആർക്കൈവ്‌സിന്റെ പരിധിയിലുള്ള കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന കുന്ദമംഗലം സബ് സെന്ററിലേക്ക് ലാസ്‌കർ തസ്തികയിലുള്ള ഒഴിവിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ (പ്രതിദിനം 675 രൂപ നിരക്കിൽ) ഏഴാം ക്ലാസ് യോഗ്യതയും പ്രായപരിധി 45 വയസുമുള്ള (സംവരണ വിഭാഗക്കാർക്ക് അർഹമായ ഇളവ് ലഭിക്കുന്നതാണ്) കോഴിക്കോട് ജില്ലയിൽ സ്ഥിര താമസമായിട്ടുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ആധാർ സഹിതം ഓഗസ്റ്റ് 27നു മുമ്പ് സൂപ്രണ്ട്, റീജിയണൽ ആർക്കൈവ്‌സ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. ലാസ്‌കറെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിനു കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള റീജിയണൽ ആർക്കൈവ്‌സിൽ നടക്കും.

അനസ്‌തേഷ്യോളജിസ്റ്റ്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് അനസ്‌തേഷ്യോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തിച്ചേരണ്ടതാണ്. ഫോണ്‍:0495 2355900.

യോഗ പരിശീലക നിയമനം

ജില്ലയില്‍ വനിതാ ശിശു വികസന കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളായ ഗവ. ആഫ്റ്റര്‍ കെയര്‍ ഹോം, ഗവ.മഹിളാമന്ദിരം, ഗവ. ഷോര്‍ട്ട് സ്റ്റേ ഹോം എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് താല്‍പര്യമുളള വനിതകളായ യോഗ പരിശീലകരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 23 ന് മുന്‍പായി ഇ മെയിലായി (dwcdokkd@gmail.com) അപേക്ഷ സമര്‍പ്പിക്കണം. കൂടിക്കാഴ്ച ഓഗസ്റ്റ് 25 ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഗേള്‍സില്‍ രാവിലെ 10 മണിക്ക് നടത്തും.ഫോണ്‍: 0495 2370750, 9188969212.

മേട്രണ്‍ നിയമനം

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കോവൂര്‍ ഇരിങ്ങാടന്‍പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലേക്ക് മേട്രണ്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്ത്രീകള്‍ക്ക് മാത്രം അപേക്ഷിക്കാം. അവസാന തീയ്യതി: ഓഗസ്റ്റ് 25.ഫോണ്‍: 0495 2369545.

അങ്കണവാടി ഹെല്‍പ്പര്‍ നിയമനം

ഐ.സി.ഡി.എസ് കൊടുവളളി അഡീഷണല്‍ പ്രൊജക്ടിന്റെ കീഴിലുളള ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി തോറ്റവരും എന്നാല്‍ എഴുത്തും വായനയും അിറയുന്നവരും ആയിരിക്കണം.ഫോണ്‍: 0495 2281044.

താത്കാലിക ഒഴിവ്

കോഴിക്കോട് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ വിവിധ വിഷയങ്ങളില്‍ അദ്ധ്യാപകര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ലാബ് അറ്റന്റന്റ്, ക്ലീനര്‍ തുടങ്ങിയ താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 22 ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനടുത്തുള്ള ഓഫീസില്‍ നേരിട്ട് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2372131, 9745531608

നിയമനം

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനത്തിന് കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റെറ്ററെ നിയമിക്കുന്നു. എം എസ് ഡബ്ല്യൂ / എം എ സോഷ്യോളജി / എം എ സൈക്കോളജി / വിമന്‍ സ്റ്റഡീസ് ആണ് യോഗ്യത. സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വാഹന ലൈസന്‍സ് എന്നിവയും അഭികാമ്യം. പ്രായപരിധി 22 - 35. അവസാന തീയതി ആഗസ്റ്റ് 25.കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2612477.

കണ്ണൂര്‍

അഡ്‌ഹോക്ക് അസി. പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്കും സാധ്യതയുള്ള ഒഴിവുകളിലേക്കും  താല്‍ക്കാലിക നിയമനത്തിനായി എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യുണിക്കേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങ്, അപ്ലൈഡ് സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് അസി. പ്രൊഫസര്‍മാരുടെ ഒഴിവുള്ളത്. താല്‍പര്യമുള്ളവര്‍ www.gcek.ac.in എന്ന വെബ്‌സൈറ്റില്‍ ആഗസ്റ്റ് 18 നകം രജിസ്റ്റര്‍ ചെയ്ത് അസ്സല്‍ പ്രമാണങ്ങളുമായി 19 ന് രാവിലെ പത്ത് മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2780226.

 പാലക്കാട് 

ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2022-23 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ പ്രമാണങ്ങൾ സഹിതം ആഗസ്റ്റ് 19  രാവിലെ 10.30ന് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇവരുടെ അഭാവത്തിൽ 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. ഫോൺ: 0466- 2212223

.വനിത സംരംഭക വികസന പദ്ധതിയിൽ അപേക്ഷിക്കാം

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടപ്പാക്കുന്ന സയൻസ്, ടെക്‌നോളജി, എൻജിനിയറിങ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ എസ്.സി, എസ്.ടി വനിതകളുടെ സംരംഭകത്വ വികസന പദ്ധതിയിൽ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in. അപേക്ഷകൾ സെപ്റ്റംബർ 20നകം ലഭിക്കണം.

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

മലമ്പുഴ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഗവ. ആശ്രമം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡില്‍ സ്‌പെഷ്യലൈസേഷന്‍ ടി.എച്ച്.എസ്.ഇ. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എസ്.എസ്.എല്‍.സി. ദേശീയതല ടെക്‌നിക്കല്‍ വിദ്യാഭ്യാസം, എന്‍ജിനീയറിങ് (അനുബന്ധ ട്രേഡ്), വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം എന്നിവയാണ് യോഗ്യത. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 23 ന് രാവിലെ 10.30 ന് ബയോഡാറ്റ, യോഗ്യത, ജാതി, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മലമ്പുഴ ആശ്രമം സ്‌കൂളില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2815894.

തിരുവനന്തപുരം

ഡാറ്റ എൻട്രി ഓപറേറ്റർ നിയമനം

ദേശീയ ആയുഷ് മിഷന്റെ കൊല്ലം ഓഫീസിൽ ഡാറ്റ എൻട്രി ഓപറേറ്ററുടെ കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവുണ്ട്. സർവകലാശാല ബിരുദവും ഡി.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി), ബി.ബി.എ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസും സർക്കാർ (സാമൂഹിക മേഖലകൾ) രംഗത്തെ ജോലി പരിചയം, പി.എഫ്.എം.എസ്, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് സ്പീഡ് എന്നിവയാണ് യോഗ്യത. ആരോഗ്യം/ആയുഷ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് കൊല്ലം ആശ്രാമം ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) ഇന്റർവ്യൂവിന് ഹാജരാകണം.

ആയുർവേദ തെറാപ്പിസ്റ്റ്: വാക് ഇൻ ഇന്റർവ്യൂ 25ന്

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ 25ന് നടത്തും. തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. അപേക്ഷകൾ 20 വരെ സ്വീകരിക്കും. പ്രായം 40 വയസിന് താഴെയായിരിക്കണം. എസ്.എസ്.എൽ.സിയും അംഗീകൃത സർവകലാശാല/ സർക്കാരിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റുമാണ് യോഗ്യത.

താത്കാലിക നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. താൽപര്യമുള്ളക്ക്  ഓഗസ്റ്റ് 24ന് വാക്ക്-ഇൻ-ഇന്റർവ്യൂനിന് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

യോഗ ഡെമോൺസ്‌ട്രേറ്റർ വാക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ യോഗ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, അംഗീകൃത സർവകലാശാല/സർക്കാരിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്/അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പി.ജി. ഡിപ്ലോമ സർട്ടിഫിക്കറ്റ്/അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബി.എൻ.വൈ.എസ് / എം.എസ്‌സി (യോഗ)/എം.ഫിൽ (യോഗ) സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് ഹാജരാകണം. പ്രായം 40 വയസിൽ താഴെ. അപേക്ഷ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചുവരെ

കൗണ്‍സിലര്‍ നിയമനം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ വ്യക്തിഗതം, തൊഴില്‍, വിദ്യാഭ്യാസം, അമിതഭാരം നിയന്ത്രിക്കല്‍ തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ/  എം.എസ്.സി സൈക്കോളജി എന്നിവയാണ് യോഗ്യത. പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 20 വൈകിട്ട് 5 നകം അപേക്ഷകള്‍ ലഭിക്കണം. വിലാസം: ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം, 695012. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 828982857

പത്തനംതിട്ട 

അഭിമുഖം 16ന്

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ്ലക്ചറര്‍ തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 16ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദമാണ് യോഗ്യത.

തൃശൂർ 

പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ,

കേന്ദ്ര തൊഴിൽ സംരംഭകത്വ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാനിൽ പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ, ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തുടങ്ങി താൽക്കാലിക ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ, തസ്തികകളിലേക്കും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിലേക്കും അപേക്ഷിക്കാം.സാമൂഹ്യ ക്ഷേമ, സാക്ഷരത, തൊഴിൽ പരിശീലന രംഗങ്ങളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ള ഫീൽഡ് വർക്ക്‌ ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് മുൻഗണന. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഡയറക്ടർ, ജൻശിക്ഷൺ സൻസ്ഥാൻ, കെ.സി.ആർ.എ.22, കൂർക്കഞ്ചേരി പി.ഒ. തൃശൂർ ജില്ല, 680007 എന്ന വിലാസത്തിലോ jsskdr@gmail.com എന്ന മെയിൽ ഐഡിയിലോ ആഗസ്റ്റ് 22ന് മുമ്പായി അപേക്ഷിക്കുക.



0 comments: