2022, ഓഗസ്റ്റ് 17, ബുധനാഴ്‌ച

(August 17)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. 4.2 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയത്.പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകർപ്പ് കിട്ടാനും ഓഗസ്റ്റ് 23 വരെ അപേക്ഷ നൽകാം. വൈകീട്ട് 4 മണിക്ക് മുമ്പായി സ്കൂൾ പ്രിൻസിപ്പലിനാണ് അപേക്ഷനൽകേണ്ടത്.,www.keralaresults.nic.in,www.dhsekerala.gov.in,www.results.kite.kerala.gov.in,www.prd.kerala.gov.in,www.kerala.gov.in,എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.

പ്ലസ് വണ്‍: മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന് ഒഴിച്ചിട്ട സീറ്റുകളില്‍ പകുതിയിലധികം ഒഴിഞ്ഞുകിടക്കുന്നു

പ്ലസ് വണ്‍ പ്രവേശനത്തിന് ര​ണ്ട്​ അ​ലോ​ട്ട്​​മെ​ന്‍റ്​ പൂ​ര്‍​ത്തി​യാ​യി​ട്ടും മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ന്​ (ഇ.​ഡ​ബ്ല്യു.​എ​സ്) സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ നീ​ക്കി​വെ​ച്ച 18449 സീ​റ്റു​ക​ളി​ല്‍ 9432 സീ​റ്റു​ക​ളി​ലേ​ക്കും ആ​ളി​ല്ല.അഥവാ, 51.12 ശ​ത​മാ​നം സീ​റ്റു​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. കൂ​ടു​ത​ല്‍ മു​ന്നാ​ക്ക സീ​റ്റു​ക​ള്‍ ഒ​ഴി​വു​ള്ള​ത്​ സീ​റ്റ്​ ക്ഷാ​മം കൂ​ടു​ത​ലു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ 3240 സീ​റ്റു​ക​ളി​ല്‍ 2796 എ​ണ്ണ​വും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.ക​ണ്ണൂ​രി​ല്‍ ആ​കെ​യു​ള്ള 2045 സീ​റ്റു​ക​ളി​ല്‍ 1424 എ​ണ്ണ​വും പാ​ല​ക്കാ​ട്​ 1845 സീ​റ്റു​ക​ളി​ല്‍ 1117 എ​ണ്ണ​വും കോ​ഴി​ക്കോ​ട്​ 1887ല്‍ 929 ​എ​ണ്ണ​വും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

നീറ്റ് യുജി 2022 ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും

നീറ്റ് യുജി 2022 ഉത്തരസൂചിക നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ഇന്ന് ഉത്തരസൂചിക പുറത്തിറക്കിയാൽ വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ  www.neet.nta.nic.in വഴി ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്  ഈ വർഷം പരീക്ഷയെഴുതിയത്. നീറ്റ് യുജി 2022 പരീക്ഷ ഫലവും ഉടൻ പ്രഖ്യാപിക്കും. അതേ സമയം ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് ഔദ്യോ​ഗിക അറിയിപ്പ് ഒന്നും തന്നെ നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പുറത്തുവിട്ടിട്ടില്ല. 

പോളിടെക്‌നിക് കോളെജുകളില്‍ ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു

 ഷൊര്‍ണൂര്‍ ഐ.പി.ടി. ആന്‍ഡ് ഗവ: പോളിടെക്‌നിക് കോളെജില്‍ മൂന്നുവര്‍ഷത്തെ പ്രിന്റിങ് ടെക്‌നോളജി ഡി വോക് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പരീക്ഷയും സര്‍ട്ടിഫിക്കേഷനുമുള്ള എ.ഐ.സി.ടി.ഇ. അംഗീകൃതമായ ഈ കോഴ്‌സില്‍ ആറുമാസം ബന്ധപ്പെട്ട വ്യവസായസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനത്തിനുള്ള അവസരവുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in, www.polyadmission.org/dvoc എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 9495999730, 8590414656.

എസ്.എസ്.എൽ.സി സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വെബ്സൈറ്റുകൾ ഇവയാണ്

2022 ജൂലൈയിൽ നടന്ന എസ്.എസ്.എൽ.സി സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in, https://sslcexam.kerala.gov.in എന്നിവയിൽ ലഭ്യമാണ്. കഴിഞ്ഞ മാസമാണ്  എസ്.എസ്.എൽ.സി  സേ പരീക്ഷ നടന്നത്. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി.  44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ കുറവ് വയനാട്ടിൽ.

യൂണിവേഴ്സിറ്റി വാർത്തകൾ 

കണ്ണൂർ യൂണിവേഴ്സിറ്റി 

പരീക്ഷാവിജ്ഞാപനം

27.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം എസ് സി. (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 29.08.2022 മുതൽ 31.08.2022 വരെ പിഴയില്ലാതെയും 02.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക്  അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 19.08.2022 വരെ പിഴയില്ലാതെയും 22.08.2022 വരെ പിഴയോടെയും നീട്ടി.

യു. ജി മൂന്നാം  ഘട്ട അലോട്ട്മെന്‍റ്   പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തെ  ബിരുദ പ്രവേശനത്തിനുള്ള  മൂന്നാംഘട്ട അലോട്ട്മെന്‍റ് http://www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ലോഗിൻ ചെയ്ത്  തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും മൂന്നാം  അലോട്ട്മെന്‍റിൽ ആദ്യമായി അലോട്ട്മെന്‍റ്   ലഭിച്ചവർ 2022  ഓഗസ്റ്റ് 18  ന് അകം  SBIePay വഴി  അഡ്മിഷന്‍ ഫീസ് ഓൺലൈനായി  അടക്കേണ്ടതുമാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ പരിഗണിക്കുന്നതല്ല. 

ബി.എഡ്   - അപേക്ഷാ  തിയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാലയിലെ  ബി.എഡ്.  സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും  2022-23  അധ്യയന വർഷത്തെ ബി.എഡ് പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ആഗസ്ത് 21  വൈകുന്നേരം 5  മണി  വരെ നീട്ടിയിരിക്കുന്നു.   ഹെല്പ് ലൈൻ നമ്പർ: 0497 -2715261,0497 -2715284,7356948230,

പി. ജി പ്രവേശനം -  എസ് .സി /എസ്.ടി  സ്പെഷ്യൽ അലോട്ട്മെന്റ്

അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി കോഴ്സുകളിൽ ഒഴിവുള്ള എസ്.സി /എസ്.ടി സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്ത എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ആഗസ്ത് 17 മുതൽ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകളുടെ ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതാണ്. രജിസ്‌ട്രേഷൻ ഫീസ്  270 രൂപ.   ഇതിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് ആഗസ്ത് 22ന് നടത്തുന്നതാണ്. 

സീറ്റ് ഒഴിവ് 

മങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം.എസ്.സി മാത്തമറ്റിക്സിൽ എസ്.സി/  എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്ക്റ്റുകൾ സഹിതം ആഗസ്റ്റ് 19ന്  രാവിലെ 11 മണിക്ക് മങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ  മാത്തമറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം .   PH:9349523003

കാലിക്കറ്റ് സര്‍വകലാശാല 

ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി 

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2021 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും നാലാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടിമീഡിയ, ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2020 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്കും ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം. സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് 2440 രൂപ രജിസ്‌ട്രേഷന്‍ ഫീസടച്ച് പ്രസ്തുത പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പരീക്ഷ

ബി.വോക്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും ബി.വോക്. ഓട്ടോ മൊബൈല്‍-ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 24-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ഉറുദു നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക് അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചര്‍ ജൂലൈ 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഇന്റഗ്രേറ്റഡ് എം.എ., എം.എസ് സി. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എം.എ., എം.എസ് സി. പഠന വകുപ്പുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, അറബിക്, എക്കണോമിക്‌സ്, ഹിസ്റ്ററി വിഷയങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. യു.ജി.സി. മാനദണ്ഡപ്രകാരമാണ് നിയമനം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ (ipmads@uoc.ac.in) എന്ന ഇ-മെയിലില്‍ അയച്ച ശേഷം പ്രസ്തുത രേഖകള്‍ സഹിതം 19-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. 

അഫ്‌സലുല്‍ ഉലമ ഗ്രേഡ് കാര്‍ഡ്

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2022 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡും ഒന്നാം വര്‍ഷ പരീക്ഷക്ക് വേണ്ടി സമര്‍പ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.    

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.      

കോവിഡ് പ്രത്യേക പരീക്ഷ

ബി.വോക്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019, 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് പ്രത്യേക പരീക്ഷ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം നടക്കും.  

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26, 29, 30 തീയതികളില്‍ നടക്കും. നാലാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2022 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 26-ന് തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട 1 മുതല്‍ 4 വരെ സെമസ്റ്റര്‍ എം.കോം. വിദ്യാര്‍ത്ഥികള്‍ക്കുള്ള സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. 

മഹാത്മാഗാന്ധി സർവ്വകലാശാല

എം.ജി. ഔദ്യോഗിക യുടൂബ് ചാനൽ ഉദ്ഘാടനം ചെയ്തു

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഔദ്യോഗിക യുടൂബ് ചാനൽ സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് പ്രൊ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി.റ്റി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.  പൊതു സമൂഹവുമായി ബന്ധപ്പെടുവാനുളള സർവ്വകലാശാലയുടെ മുഖമായി ഈ ചാനൽ മാറണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

മാറ്റി വച്ച പരീക്ഷകൾ ആഗസ്റ്റ് 19 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് രണ്ട്, മൂന്ന്, നാല്, അഞ്ച്, ഒൻപത്, 11 തീയതികളിൽ നടത്താൻ  നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പരീക്ഷകൾ ആഗസ്റ്റ് 19 മുതൽ ആരംഭിക്കും.  പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.  വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി  സർവ്വകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എം.എസ്.സി പോളിമർ കെമിസ്ട്രി (2022-2024 ബാച്ച്) കോഴ്‌സിൽ എസ്.സി. / എസ്.റ്റി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.  സി.എ.റ്റി പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്്റ്റ് 19 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷന് വൈകിട്ട് നാല് മണിക്ക് മുൻപ് വകുപ്പ് ഓഫീസിൽ ഹാജരാകണം.

പരീക്ഷാ ഫീസ്

സെപ്റ്റംബർ 13 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ബി.ആർക്ക് (2018 അഡ്മിഷൻ - റെഗുലർ / 2011-2017 അഡ്മിഷനുകൾ - സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 23 വരെയും പിഴയോടു കൂടി ആഗസ്റ്റ് 24 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 25 നും അപേക്ഷിക്കാം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് ഇലക്ട്രോണിക്‌സ് (സി.എസ്.എസ്. - 2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2020, 2019 അഡ്മിഷൻ - സപ്ലിമെന്ററി) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഇടപ്പള്ളി സ്‌കൂൾ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയൻസസിൽ ആഗസ്റ്റ് 22 ന് നടത്തും.

എം.ജി. ആരംഭിച്ച പുതിയ കോഴ്‌സുകളിൽ സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്നോളജിയിൽ എം.ടെക്. നാനോ സയൻസ് ആന്റ് നാനോടെക്നോളജി/ അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് / എനർജി സയൻസ് ആന്റ് ടെക്‌നോളജി, എം.എസ്.സി. നാനോഫിസിക്‌സ് / നാനോകെമിസ്ട്രി എന്നീ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്.  പോളിമർ / കെമിസ്ട്രി / നാനോസയൻസ് / ഫിസിക്‌സ് തുടങ്ങിയവിയിലേതിലെങ്കിലും ബി.എസ്.സി ബിരുദമാണ് യോഗ്യത

പി.ജി. പരീക്ഷാ തീയതി

ബിരുദാനന്തരബിരുദ കോഴ്‌സുകളുടെ നാലാം സെമസ്റ്റർ  (പി.ജി.സി.എസ്.എസ്.) റെഗുലർ/ സപ്ലിമെന്ററി  പരീക്ഷകൾ ആഗസ്റ്റ് 24 നു ആരംഭിക്കും.  വിശദമായ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും.



0 comments: