കേന്ദ്ര സര്‍വകലാശാലയായ മൗലാന ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്സിറ്റിയുടെ ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ 2022-23 വര്‍ഷം നടത്തുന്ന എം.എ ഉര്‍ദു, എം.എ ഇംഗ്ലീഷ്, എം.എ ഇസ്ലാമിക് സ്റ്റഡീസ്, ബി.എ, ബി.കോം ഡിപ്ലോമ ഇന്‍ ടീച്ച് ഇംഗ്ലീഷ്, ഡിപ്ലോമ ഇന്‍ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ പ്രൊഫിഷ്യന്‍സി ഇന്‍ ഉര്‍ദു, ഫങ്ഷനല്‍ ഇംഗ്ലീഷ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും https://manuu.edu.in/dde ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം.ഓണ്‍ലൈനായി ഒക്ടോബര്‍ മൂന്നു വരെ അപേക്ഷ സ്വീകരിക്കും. അഡ്മിഷന് ഫീസ് ഒക്ടോബര്‍ മൂന്നു വരെ അടക്കാം.
വാഴ്സിറ്റിയുടെ റീജനല്‍/സബ് റീജനല്‍ സെന്ററുകള്‍ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു, മുംബൈ, പട്ന, ദെര്ഭംഗ, ഭോപാല്‍, റാഞ്ചി, ശ്രീനഗര്‍, അമരാവതി, ഹൈദരാബാദ്, ജമ്മു, വാരാണസി, ലഖ്നോ എന്നിവിടങ്ങളിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കാം. അഡ്മിഷന് പോര്‍ട്ടല്‍: manuuadmission.samarth.edu.in.
0 comments: