2022, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

വിദ്യാര്‍ഥികള്‍ക്ക് താങ്ങാവാന്‍ 'ഹോപ്'

 

പ​ഠ​നം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടിവ​ന്ന കു​ട്ടി​ക​ള്‍ക്ക് കൈ​ത്താ​ങ്ങാ​കു​ക​യാ​ണ് കേ​ര​ള പൊ​ലീ​സി​ന്റെ ഹോ​പ് പ​ദ്ധ​തി.ജി​ല്ല​യി​ല്‍ നി​ര​വ​ധി കു​ട്ടി​ക​ള്‍ക്കാ​ണ് ഹോ​പി​ലൂ​ടെ തു​ട​ര്‍പ​ഠ​നം സാ​ധ്യ​മാ​യ​ത്.കാ​സ​ര്‍കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണ് ഹോ​പ് ലേ​ണി​ങ് സെ​ന്റ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. നി​ല​വി​ല്‍ പ​ത്താം ക്ലാ​സ്, പ്ല​സ്ടു തു​ട​ര്‍പ​ഠ​നം ന​ട​ത്തു​ന്ന 28 പേ​ര്‍ ഇ​വി​ടെ​യു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷം 29 വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ത്താം ക്ലാ​സ്, പ്ല​സ്ടു ഹോ​പ് പ​ദ്ധ​തി​യി​ലൂ​ടെ പ​ഠ​നം ന​ട​ത്തി. പ​ത്താം ക്ലാ​സ് പ​ഠ​നം ന​ട​ത്തി​യ 11 കു​ട്ടി​ക​ളി​ല്‍ 10 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. അ​ഡീ​ഷ​ന​ല്‍ സൂ​പ്ര​ണ്ട് ഓ​ഫ് പൊലീ​സാ​ണ് ഹോ​പ്പി​ന്റെ നോ​ഡ​ല്‍ ഓ​ഫി​സ​ര്‍. ഹ്യൂ​മാ​നി​റ്റീ​സ്, കോ​മേ​ഴ്‌​സ് വി​ഷ​യ​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ ഹോ​പ് പ​ദ്ധ​തി​യി​ലൂ​ടെ പ​ഠി​പ്പി​ക്കു​ന്ന​ത്. ആ​റു മാ​സ​മാ​ണ് കാ​ല​യ​ള​വ്. വി​ര​മി​ച്ച അ​ധ്യാ​പ​ക​രാ​ണ് ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.


0 comments: