പോസ്റ്റ് ഓഫിസില്‍ നിക്ഷേപിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. മറ്റ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തേക്കാള്‍ പലിശ ലഭിക്കും എന്നതാണ് ഒരു ഗുണം.ബാങ്കുകളില്‍ 5 മുതല്‍ 6 ശതമാനം വരെ പലിശ നല്‍കുമ്ബോള്‍ പോസ്റ്റ് ഓഫിസില്‍ 7 ശതമാനം വരെയാണ് പലിശ. അതല്ലാതെ വേറെയും ഗുണങ്ങളുണ്ട്.
കിട്ടുന്ന മാസ ശമ്പളത്തില്‍ നിന്ന് പകുതി വീട്ടിലേക്കും ബാക്കി പകുതി മറ്റ് ആവശ്യങ്ങള്‍ക്കുമെടുത്ത് സമ്ബാദ്യം മുഴുവന്‍ തീര്‍ക്കുന്നതാണോ നിങ്ങളുടെ പതിവ് ? എങ്കില്‍ പണം ഇനി വീട്ടിലേക്ക് സ്വയം അയക്കേണ്ട. ആ ജോലി പോസ്റ്റ് ഓഫിസ് നോക്കിക്കൊള്ളും. മുതിര്‍ന്ന പൗരന്മാരായ അച്ഛന്റെയോ അമ്മയുടേയോ പേരില്‍ പോസ്റ്റ് ഓഫിസില്‍ നിക്ഷേപം ആരംഭിച്ചാല്‍ അവര്‍ക്ക് പോസ്റ്റ് ഓഫിസ് നല്‍കും റിട്ടേണ്‍.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.4% പലിശയാണ് പോസ്റ്റ് ഓഫിസ് നല്‍കുന്നത്. Senior Citizen Savings Scheme പദ്ധതി പ്രകാരം നിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓരോ ഗഡുക്കളായി പണം ലഭിക്കും. വെറും 10,000 രൂപ നിക്ഷേപിച്ചാല്‍ 185 രൂപ ക്വാര്‍ട്ടറില്‍ ലഭിക്കും. അതായത് 5 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 9,250 രൂപ ലഭിക്കും. മാര്‍ച്ച് 31, ജൂണ്‍ 30, സെപ്റ്റംബര്‍ 30, ഡിസംബര്‍ 31 എന്നീ ക്വാര്‍ട്ടറില്‍ തുക ലഭിക്കും.
പ്രതിവര്‍ഷം 50,000 രൂപ വരെ പലിശയിനത്തില്‍ ലഭിച്ചാലും അതിന് നികുതി ഈടാക്കില്ല. ഇതിന് മുകളിലുള്ള പലിശയിനത്തിന് മാത്രമേ നികുതി ഈടാക്കുകയുള്ളു.മുതിര്‍ന്ന പൗരന്മാര്‍ക്ക് തുക കൈപറ്റാനായി പോസ്റ്റ് ഓഫിസ് കയറിയിറങ്ങേണ്ടതില്ല എന്നതാണ് പ്രധാന ഗുണം. പോസ്റ്റ് ഓഫിസ് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റാകും.
0 comments: