പണം കൈമാറ്റം കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗിൾ പേ. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി) സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പണം കൈമാറാവുന്ന സംവിധാനമാണ് ഗൂഗിൾപേ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.പി.ഒ.എസ് മെഷിനിന്റെ തൊട്ടടുത്ത് ഫോണെന്ന് കാണിച്ചാല്‍ മതി, ഗൂഗിൾപേയില്‍ പേയ്മെന്റ് വിന്റോ ഇനി തെളിയും. തുക ഉറപ്പുവരുത്തി യു.പി.ഐ പിന്‍ നല്‍കിയാല്‍ പണം കൈമാറാം.
നേരത്തെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തോ ഫോണ്‍ നമ്പർ നല്‍കിയോ ആണ് ഗൂഗിൾപേയിലൂടെ പണം കൈമാറാനായിരുന്നത്. ഇതാണ് ഇപ്പോള്‍ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നത്.ഈ സൗകര്യം ലഭിക്കാന്‍ മൊബൈല്‍ ഫോണില്‍ എന്‍.എഫ്.സി ഇനേബിൾ ചെയ്യണം. സ്മാര്‍ട്ട് ഫോണിന്റെ സെറ്റിങ്സില്‍ കണക്ഷന്‍ സെറ്റിങ്സിലാണ് ഇത് സംബന്ധിച്ച ഒപ്ഷന്‍ ഉണ്ടാകുക. എന്‍.എഫ്.സി എനേബ്ള്‍ ചെയ്താല്‍ കോണ്ടാക്റ്റ്ലസ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് പോലെ ഫോണ്‍ പി.ഒ.എസ് മെഷീനുകളില്‍ ഉപയോഗിച്ച് ഗൂഗിൾപേയില്‍ പണം കൈമാറാനാകും.
0 comments: