കേരളത്തിലെ നഴ്സിങ് പ്രൊഫഷണലുകളെ ജര്‍മനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 300 പേരെ നിയമിക്കും.നഴ്സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള, കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 16 മുതല്‍ 25 വരെ അപേക്ഷിക്കാം. നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ–--ഓപറേഷനും ചേര്‍ന്നാണ് സൗജന്യമായി റിക്രൂട്ട്മെന്റ് നടത്തുക.
അഭിമുഖം നവംബര്‍ ഒന്നുമുതല്‍ 11 വരെ തിരുവനന്തപുരത്ത്. വിജയികള്‍ക്ക് ജര്‍മന്‍ ഭാഷാ എ1/എ2/ബി1 ലെവല്‍ പരിശീലനം കേരളത്തില്‍ നല്‍കും. ആദ്യശ്രമത്തില്‍ വിജയിച്ചാല്‍ അസിസ്റ്റന്റ് നഴ്സുമാരായി നിയമിക്കും. ബി ടു ലെവല്‍ ജയിച്ചാല്‍ രജിസ്ട്രേഡ് നഴ്സായാണ് ജോലി. ജര്‍മനിയിലെ ബി ടു ലെവല്‍ വരെയുള്ള ഭാഷാപരിശീലനം സൗജന്യമാണ്. ആറുമാസമായി ഇന്ത്യയില്‍ സ്ഥിരതാമസമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദവിവരത്തിന് www.norkaroots.org. ടോള്‍ ഫ്രീ നമ്പർ 1800-425-3939.
0 comments: