പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ആകെ 4,71,849 അപേക്ഷകരില്‍ 2,38,150 പേര്‍ക്ക് അലോട്ട്മെന്‍റ് ലഭിച്ചു.മെറിറ്റ് സീറ്റുകളില്‍ അവശേഷിക്കുന്നത് 59,616 എണ്ണമാണ്. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ട്രയല്‍ അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തിയ മുന്നാക്ക സമുദായ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ 10 ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ് ഒഴിവാക്കിയാണ് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്. ഇതോടെ, ഏകജാലക പ്രവേശനത്തിന് ലഭ്യമായ മെറിറ്റ് സീറ്റുകളുടെ എണ്ണം 2,97,766 ആയി കുറഞ്ഞു.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച രാവിലെ 11 മുതല്‍ 10ന് വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് താല്‍ക്കാലിക പ്രവേശനം നേടാം. www.admission.dge.kerala.gov.in എന്ന പ്രവേശന ഗേറ്റ്വേയില് 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ പ്രവേശന പോര്‍ട്ടലില്‍ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് First Allot Results എന്ന ലിങ്കിലൂടെ അലോട്ട്മെന്‍റ് ഫലം പരിശോധിക്കാം. ലിങ്കില്‍നിന്ന് ലഭിക്കുന്ന അലോട്ട്മെന്‍റ് ലെറ്ററുമായി രക്ഷാകര്‍ത്താവിനൊപ്പം ആവശ്യമായ രേഖകളുടെ അസ്സല്‍ സഹിതം പ്രവേശനത്തിന് ഹാജരാകണം. അലോട്ട്മെന്‍റ് ലെറ്റര്‍ അലോട്ട്മെന്‍റ് ലഭിച്ച സ്കൂളില്‍നിന്ന് പ്രിന്‍റ് എടുത്ത് നല്‍കും. സ്പോര്‍ട്സ് ക്വോട്ട അലോട്ട്മെന്‍റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള അലോട്ട്മെന്‍റും പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ പത്തിന് വൈകീട്ട് നാലുവരെ സ്കൂളുകളില്‍ പ്രവേശനം നേടാം.
ഏകജാലക പ്രവേശനത്തിനുള്ള സീറ്റ്, അപേക്ഷകര്‍, അലോട്ട്മെന്‍റ് ലഭിച്ചവര്‍ എന്നിവ ജില്ല അടിസ്ഥാനത്തില്‍
തിരുവനന്തപുരം -26021 -36110- 22522
കൊല്ലം - 21809 -34231- 18854
പത്തനംതിട്ട - 9584 - 14752 - 7973
ആലപ്പുഴ - 15473 - 26609 - 12839
കോട്ടയം - 13600 - 23644 - 11325
ഇടുക്കി - 7728 - 13266 - 6532
എറണാകുളം - 24345 - 38709 - 20147
തൃശൂര്‍ - 25717 - 41550 - 21422
പാലക്കാട് - 26630 - 44755 - 21927
മലപ്പുറം - 46256 - 80100 - 34103
കോഴിക്കോട് - 30257 - 48124 - 23275
വയനാട് - 8712 - 12533 - 7130
കണ്ണൂര്‍ - 27715 - 37389 - 19810
കാസര്‍കോട് -13919 - 20077 - 10291
0 comments: