2022, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പ്ലസ് വൺ ഏകലജലക പ്രവേശനം : ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു- എങ്ങനെ പരിശോധിക്കാം ,

 


പ്ലസ് വൺ ഏകലജലക പ്രവേശനം : ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു , വിദ്യാർത്ഥികൾക്ക് https://www.hscap.kerala.gov.in/ വെബ്സൈറ്റ് വഴി Candidate Login ചെയ്ത് ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം ,

ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ


അഡ്മിഷൻ പോർട്ടലിലെ https://www.hscap.kerala.gov.in/ Candidate Login-SWS  പ്രവേശിച്ച്  അലോട്ട്മെന്റ്  ഫലം പരിശോധിക്കാംക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്ജില്ല എന്നിവ നൽകുമ്പോൾഅലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കുംഅലോട്ട്മെന്റ് ലെറ്റർ കാണാനും സാധിക്കുംപ്രവേശനത്തിന്ഹാജരാകേണ്ട ദിവസവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം.


https://www.hscap.kerala.gov.in/


എന്താണ് ആദ്യ അലോട്ട്മെന്റ് 

 

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെഅടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്അലോട്ട്മെന്റ് ലഭിച്ചവർ ഓഗസ്റ്റ് 5ന് രാവിലെ 11 മണി മുതൽ  ഓഗസ്റ്റ് 10ന് വൈകിട്ട് 5 വരെ പ്രവേശനം നേടാംഅലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനംനേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല


താത്കാലിക പ്രവേശനവുംസ്ഥിര പ്രവേശനവും എന്താണ്


ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾതാത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന്കാത്തിരിക്കാംഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാംതാത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാംതാത്കാലിക പ്രവേശനത്തിന്ഫീസടക്കേണ്ട.


സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ


അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്പ്രവേശന സമയത്ത് സ്‌കൂളിൽനേരിട്ട് നൽകിയാലും മതിയാകും.


പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം 


ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർയോഗ്യത തെളിയിക്കുന്നസർട്ടിഫിക്കറ്റ്വിടുതൽ സർട്ടിഫിക്കറ്റ്സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണംതാത്കാലിക പ്രവേശനംനേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കുംകൂടുതൽ വിവരങ്ങൾ സർക്കുലറിൽപ്രസിദ്ധീകരിച്ചിട്ടുണ്ട്.


🔹ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ  ലഭിച്ചില്ലഅഡ്മിഷൻ എടുക്കണോ?

വേണംഅലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍പരിഗണിക്കില്ല അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണംഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ലഎങ്കിൽ  താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.


🔹ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?

ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്ഇപ്പോൾ അലോട്ട്മെന്റ്ലഭിക്കാത്തവർ ഓഗസ്റ്റ് 15 ന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.


0 comments: