2022, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

(August 4)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം അലോട്ട്‌മെന്റ്   ഓഗസ്റ്റ് 5 മുതൽ

ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള  ഒന്നാം അലോട്ട്‌മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ്‌സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ ഓഗസ്റ്റ് അഞ്ചു മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. First Allotment Results എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകി അപേക്ഷകർക്ക് അലോട്ട്‌മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ടമെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യാം. 

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം സ്കൂൾ പ്രേവേശനം 

ഒന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് അഞ്ചിനു രാവിലെ 10 മുതൽ ഓഗസ്റ്റ് 10 വൈകിട്ട് നാലുവരെ അലോട്ടമെന്റ് ലഭിച്ചിട്ടുള്ള സ്‌കുളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർഥിക്ക് താത്കാലിക പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ഓഗസ്റ്റ് 10, വൈകിട്ട് നാലിനു മുമ്പ് അലോട്ട്‌മെന്റ ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു 

റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ 2021-22 അധ്യായന വർഷത്തെ എസ്.എസ്.എൽ.സി ഹയർസെക്കൻഡറി (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) പരീക്ഷകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്ക്  വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അതാത് താലൂക്ക് സപ്ലൈ ഓഫീസ്/ സിറ്റി റേഷനിംഗ് ഓഫീസുകളിലാണ് അപേക്ഷ നൽകേണ്ടത്. താലൂക്ക് സപ്ലൈ ഓഫീസിൽ/ സിറ്റി റേഷനിംഗ് ഓഫീസ് വഴി കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 31 വൈകുന്നേരം അഞ്ച് മണി.

സാമൂഹ്യ നീതി വകുപ്പിന്‍റെ വിജയാമൃതം, സഹചാരി, ശ്രേഷ്ഠം, പരിരക്ഷാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

സാമൂഹ്യ നീതി വകുപ്പിന്‍റെ വിജയാമൃതം, സഹചാരി, ശ്രേഷ്ഠം, പരിരക്ഷാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സുനീതി പോര്‍ട്ടല്‍ (suneethi.sjd.kerala.gov.in) വഴി അപേക്ഷ സമര്‍പ്പിക്കാം. ഡിഗ്രി/തത്തുല്യ കോഴ്സുകളില്‍ ആര്‍ട്ട്സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനവും പി.ജി./പ്രൊഫഷണല്‍ കോഴ്സുകളില്‍ 60 ശതമാനത്തിലധികവും മാര്‍ക്ക് നേടിയ 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി കാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയാണ് വിജയാമൃതം. 2021-22 അധ്യയന വര്‍ഷത്തെ മാര്‍ക്കാണ് പരിഗണിക്കുക.ഗവണ്‍മെന്‍റ്/എയ്ഡഡ്/പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റും സഹായിക്കുന്ന മികച്ച മൂന്ന് എന്‍.എസ്.എസ്./ എന്‍.സി.സി/ എസ്.പി.സി യൂണിറ്റിന് നല്‍കുന്ന അവാര്‍ഡാണ് സഹചാരി.  ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് കഴിവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി അംഗീകൃത സ്ഥാപനത്തില്‍ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ശ്രേഷ്ഠം. അപകടങ്ങള്‍, ആക്രമണങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്ന അംഗപരിമിതര്‍ക്ക് അടിയന്തിര സഹായം നല്‍കുന്ന പദ്ധതിയാണ് പരിരക്ഷ. കൂടുതല്‍ വിവരങ്ങള്‍ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0477-2253870. വെബ്സൈറ്റ്: www.sjd.kerala.gov.in

ഐടിഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക് / നോൺമെട്രിക് ട്രേഡുകളിലേക്ക് 2022-23 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള SCDD I.T.I ADMISSION 2022 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം, എസ്.ടി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകൾ നിലവിലുള്ളത്. ഓഗസ്റ്റ് 10 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ദക്ഷിണമേഖല ട്രെയിനിങ് ഇൻസ്‌പെക്ടർ ഓഫീസ്, അയ്യൻകാളി ഭവൻ, വെള്ളയമ്പലം, കവടിയാർ പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2316680. ഉത്തരമേഖല ട്രെയിനിങ് ഇൻസ്‌പെക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, ഫോൺ: 0495 2371451. ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവയിൽ നിന്നും വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.

കമ്പ്യൂട്ടർ കോഴ്‌സിലേക്ക് അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിക്കു കീഴിലുള്ള വിവിധ സെന്ററുകളിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകൃത ഡി.സി.എ, ഡി.സി.എ (എസ്), പി.ജി.ഡി.സി.എ കോഴ്‌സുകളുടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഡി.സി.എ കോഴ്‌സിനും, പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡി.സി.എ (എസ്) കോഴ്‌സിനും, ഡിഗ്രി യോഗ്യതയുള്ളവർക്ക് പി.ജി.ഡി.സി.എ കോഴ്‌സിനും ചേരാം. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2560333.

ഹോട്ടൽ മാനേജ്‌മെന്റ്: അപേക്ഷ 12 വരെ

ടൂറിസം വകുപ്പിനു കീഴിലുള്ള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റിൽ ഒന്നര വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് 12 വരെ അപേക്ഷിക്കാം. www.sihmkerala.com .ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് & ബവ്റിജ് സർവീസ് എന്നിവയാണു കോഴ്സുകൾ. യോഗ്യത: പ്ലസ് ടു. 25 വയസ്സ് കവിയരുത്. എസ്‌സി / എസ്ടി വിഭാഗങ്ങൾക്ക് ഇളവുണ്ട്. അപേക്ഷാ ഫീസ് 400 രൂപ; എസ്‌സി / എസ്ടി.വിഭാഗങ്ങൾക്ക് 200 രൂപ. ഫോൺ: 8943446791, 0495 2385861

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .യൂണിവേഴ്സിറ്റി 


അപേക്ഷാ തീയതി

ആറാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ - റെഗുലർ / 2014-2017 അഡ്മിഷൻ - സപ്ലിമെന്ററി / 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് നാല് വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് അഞ്ചിനും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ആറിനും അപേക്ഷിക്കാം. 

പരീക്ഷാ ഫീസ്

ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സി.പി.എ.എസ്. ന് കീഴിലുള്ള സ്ഥാപനങ്ങളിലെയും  നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ - 2020 അഡ്മിഷൻ - റെഗുലർ / 2019, 2018 അഡ്മിഷൻ - സപ്ലിമെന്ററി - രണ്ട് വർഷ കോഴ്‌സ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് 11 നും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം.

അപേക്ഷാ തീയതി നീട്ടി

പഞ്ചവത്സര ബി.എ. എൽ.എൽ.ബി., ബി.ബി.എ. എൽ.എൽ.ബി., ബി.കോം. എൽ.എൽ.ബി. പ്രോഗ്രാമുകളുടെ  വിവിധ സെമസ്റ്റർ പരീക്ഷകൾക്കുള്ള അപേക്ഷാ തീയതി നീട്ടി.  പിഴയില്ലാതെ ആഗസ്റ്റ് നാല് വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് അഞ്ചിനും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ആറിനും അപേക്ഷിക്കാം.


പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് 2022 മെയ് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ. ഗാന്ധിയൻ സ്റ്റഡീസ്, എം.ഫിൽ. ഡെവലപ്‌മെന്റ് സ്റ്റഡീസ് (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

ആഗസ്റ്റ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളുടെ മൂന്ന് വർഷ യൂണിറ്ററി എൽ.എൽ.ബി. പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്റർ (2019 അഡ്മിഷൻ - റെഗുലർ / 2018 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ മാറ്റി വച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കണ്ണൂർ യൂണിവേഴ്സിറ്റി 

പരീക്ഷാവിജ്ഞാപനം

13.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 10.08.2022 മുതൽ 16.08.2022 വരെ പിഴയില്ലാതെയും 19.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 23.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഒക്റ്റോബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 1608.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

ടൈടേബിൾ

20.08.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2012 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ടൈടേബിൾ

17.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാല

പരീക്ഷാഫലം 

2020 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2016 – 18 അഡ്മിഷന്‍) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രജിസ്‌ട്രേഷന്‍ 

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ (2020 സ്‌കീം – 2020 അഡ്മിഷന്‍), ഫുള്‍ടൈം സപ്ലിമെന്ററി (2018 സ്‌കീം – 2018 & 2019 അഡ്മിഷനുകള്‍) (ഫുള്‍ടൈം (ഡകങ ഉള്‍പ്പെടെ ട്രാവല്‍ &ടൂറിസം)/ഈവനിംഗ് – റെഗുലര്‍) മേഴ്‌സിചാന്‍സ് (2009 സ്‌കീം – 2010, 2011, 2012, 2013 അഡ്മിഷനുകള്‍, 2014 സ്‌കീം – 2014, 2015, 2016, 2017 അഡ്മിഷനുകള്‍) ഡിഗ്രി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

റെഗുലര്‍ & സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2022 ആഗസ്റ്റ് 5 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 10 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 12 വരെയും അപേക്ഷിക്കാം. മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 16 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 20 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

 കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 3 ന് ആരംഭിക്കുന്ന എം.പി.ഇ.എസ്. (2020 സ്‌കീം) രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

 കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 14 ന് ആരംഭിക്കുന്ന മൂന്നാംവര്‍ഷ ബി.എച്ച്.എം.എസ്.മേഴ്‌സിചാന്‍സ് (1982 സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 11 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 17 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 20 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.







0 comments: