ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാതില്‍പ്പടി സേവനം ആരംഭിച്ചത്.കോവിഡ് കാലത്താണ് ഉപഭോക്താക്കള്‍ ഈ സേവനം ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത്. ഇപ്പോള്‍ ഭിന്നശേഷിക്കാരുടെ ക്ഷേമം കണക്കിലെടുത്ത് പുതിയ പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് എസ്ബിഐ.
ഭിന്നശേഷിക്കാര്‍ക്ക് ഒരു മാസം മൂന്ന് തവണ സൗജന്യമായി വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്താമെന്നതാണ് എസ്ബിഐയുടെ പ്രഖ്യാപനം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ബാങ്ക് പുതിയ പ്രഖ്യാപനം നടത്തിയത്. ചെക്ക് നല്‍കല്‍, പണമിടപാട്, ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍, കൈവൈസി രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങി വിവിധ ബാങ്കിങ് സേവനങ്ങളാണ് വീട്ടിലെത്തി നല്‍കുന്നത്.1800 1037 188, 1800 1213 721 എന്നി ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താണ് ഉപഭോക്താക്കള്‍ വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്തേണ്ടത്. ഇതിന് പുറമേ യോനോ ആപ്പ് വഴിയും വാതില്‍പ്പടി സേവനം തേടാവുന്നതാണ്. സര്‍വീസ് റിക്വസ്റ്റ് മെനുവില്‍ പോയാണ് ഈ സേവനത്തിനായി അപേക്ഷിക്കേണ്ടത്. അക്കൗണ്ടുള്ള ബ്രാഞ്ചിലാണ് വാതില്‍പ്പടി സേവനത്തിന് അപേക്ഷ നല്‍കേണ്ടത്. പ്രതിദിനം ഒരു ഇടപാടിന് 20,000 രൂപയാണ് പരിധി. ചെക്ക്, പിന്‍വലിക്കുന്നതിനുള്ള അപേക്ഷ എന്നിവ വഴി മാത്രമേ പണം പിന്‍വലിക്കാന്‍ അനുവദിക്കൂ. പാസ്ബുക്ക് നിര്‍ബന്ധമാണ്.
0 comments: