ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയിലെ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ ഒന്നിന് തുടങ്ങാന്‍ സാധ്യത.യു.ജി.സി അനുമതിക്കായി സര്‍വകലാശാല സമര്‍പ്പിച്ച രേഖകളുടെ ഓണ്‍ലൈന്‍ വെരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തിയായിരുന്നു.
ഡിസ്റ്റന്‍സ് എജുക്കേഷന്‍ ബ്യൂറോയുടെ അംഗീകാരത്തിനായി രേഖകളും സമര്‍പ്പിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ബ്യൂറോയുടെ അനുമതി ലഭിച്ചാല്‍ സെപ്റ്റംബര്‍ ഒന്നിന് പ്രവേശനത്തിനുള്ള വിജ്ഞാപനമിറങ്ങും. തുടര്‍ന്ന് അധ്യയനം തുടങ്ങാന്‍ കഴിയും വിധമാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളുമായുള്ള ധാരണപത്രം സര്‍വകലാശാല ഒപ്പുവെച്ചിട്ടുണ്ട്.
കൊല്ലം കുരീപ്പുഴയിലുള്ള സര്‍വകലാശാല ആസ്ഥാനത്ത് മികച്ച ലൈബ്രറിയും സജ്ജമാക്കുന്നുണ്ട്. 17 ബിരുദ-ബിരുദാനന്തര കോഴ്സുകളാണ് ആദ്യം തുടങ്ങുന്നത്.തൃപ്പൂണിത്തുറ ഗവ. കോളജ്, കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, പട്ടാമ്ബി ഗവ. സംസ്കൃത കോളജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ പ്രാദേശിക കേന്ദ്രങ്ങള്‍ തുറന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഏകോപനം സര്‍വകലാശാല ആസ്ഥാനത്താണ്.
കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുടേത് തൃപ്പൂണിത്തുറ ഗവ. കോളജിലും പാലക്കാട്, തൃശൂര്‍ ജില്ലകളുടേത് പട്ടാമ്ബി ഗവ. സംസ്കൃത കോളജിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലേത് കോഴിക്കോട് ഗവ. ആര്‍ട്സ് കോളജിലും കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളുടേത് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജിലുമാണ്.
0 comments: