സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന മാർഷ്യൽ ആർട്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ കളരിപ്പയറ്റ്, കുങ്ഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്. വിശദാംശങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 31. ഫോൺ: 0471 2325101, 9447683169.
0 comments: