2022, ഓഗസ്റ്റ് 17, ബുധനാഴ്‌ച

വരുമാനം അനുസരിച്ച്‌ ഇലക്‌ട്രിക് വാഹനം വാങ്ങാന്‍ കുടുംബത്തിന് മൂന്ന് ലക്ഷം വരെ സബ്സിഡി, വാഹനലോകത്ത് വരുന്നു വിപ്ലവകരമായ മാറ്റങ്ങള്‍

ഇലക്‌ട്രിക് വാഹനം റോഡുകള്‍ ഭരിക്കുന്ന കാലം വിദൂരമല്ല, ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലക്കയറ്റം ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നുമുണ്ട്.അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും, എണ്ണ ഇറക്കുമതി കുറച്ച്‌ വിദേശനാണ്യം ലാഭിക്കാനും കഴിയുന്നതിനാല്‍ സര്‍ക്കാരുകളും ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങുവാന്‍ പൗരന്‍മാരെ അകമഴിഞ്ഞ് പ്രോത്സാപ്പിക്കുന്നുണ്ട്. ഇതിനായി സബ്സിഡിയും, നികുതി ഇളവും നല്‍കുന്നു. ഇപ്പോഴിതാ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ കുറയ്ക്കാന്‍ നൂതന ആശയവുമായി എത്തിയിരിക്കുകയാണ് ഫ്രാന്‍സ്.

ഇലക്‌ട്രിക് ബൈക്ക് വാങ്ങാന്‍ പൗരന്‍മാര്‍ക്ക് മൂന്ന് ലക്ഷത്തിന് മുകളിലാണ് ഫ്രാന്‍സ് നല്‍കുന്നത്. ഇവര്‍ക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വാഹനം കൈമാറ്റം ചെയ്ത് ഇലക്‌ട്രിക് വാഹനം സ്വന്തമാക്കാന്‍ കഴിയും. 4073 ഡോളറിന് തുല്യമായ തുകയാണ് ഇതിനായി അനുവദിക്കുന്നത്. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. നഗരമേഖലകളിലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പരമാവധി 4,000 യൂറോ ഗ്രാന്റായി നല്‍കും. സോഷ്യലിസ്റ്റ്ഗ്രീന്‍ കൗണ്‍സില്‍ ഓഫ് പാരീസ് എല്ലാ പൗരന്‍മാര്‍ക്കും ഇ ബൈക്ക് വാങ്ങാന്‍ അഞ്ഞൂറ് യൂറോയും നല്‍കും, ഇതിന് പൗരന്റെ സാമ്പത്തികം പ്രശ്നമാവില്ല.

ഫ്രാന്‍സിന്റെ വഴിയേ ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ നിരവധി പദ്ധതികളാണ് നെതര്‍ലാന്‍ഡ്സ്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. 2024ഓടെ രാജ്യത്തെ ഒമ്ബത് ശതമാനം ആളുകളെ ഇലക്‌ട്രിക് ബൈക്കുകളിലേക്ക് മാറ്റാനാണ് ലക്ഷ്യം. ഇപ്പോള്‍ ഇത് മൂന്ന് ശതമാനത്തിനും താഴെയാണ്. ഇലക്‌ട്രിക് വാഹന ഉപയോഗത്തില്‍ യൂറോപ്പില്‍ മുന്‍നിരയിലുള്ള രാജ്യം നെതര്‍ലന്‍ഡാണ് ഇവിടെ 27 ശതമാനമാണ് ഇലക്‌ട്രിക് ബൈക്കുകളില്‍ കറങ്ങുന്നത്.

0 comments: