2022, ഓഗസ്റ്റ് 17, ബുധനാഴ്‌ച

മാസം ആയിരം രൂപ വീതം 14 വര്‍ഷം, കേവലം 1.68 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ആറ് ലക്ഷം രൂപ ലഭിക്കുന്ന ഈ കേന്ദ്ര പദ്ധതിയെകുറിച്ച്‌ അറിയാമോ


പ്രധാന മന്ത്രി സുകന്യ സമൃദ്ധി യോജനയെ കുറിച്ച്‌ കേട്ടിട്ടില്ലാത്തവര്‍ ആരും കാണില്ല. എന്നാല്‍ ഈ പദ്ധതിയില്‍ എന്താണ് ഇത്ര ആകര്‍ഷണീയത എന്ന് ചിന്തിച്ചിട്ടുണ്ടോ ?പെണ്‍കുട്ടികളുടെ വിവാഹത്തിനും വിദ്യഭ്യാസത്തിനുമുള്ള സമ്പാദ്യ പദ്ധതിയാണ് പ്രധാന മന്ത്രി സുകന്യ സമൃദ്ധി യോജന. പോസ്റ്റാഫീസ് മുഖേനയോ, ദേശസാത്കൃത ബാങ്ക് മുഖേനയോ ഈ പദ്ധതിയില്‍ അംഗമാകാം. പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കളാണ് പണം അടയ്‌ക്കേണ്ടത്.

വര്‍ഷത്തില്‍ എറ്റവും കുറവ് 250 രൂപയോ പരമാവധി 1.50 ലക്ഷം രൂപ വരെയും തുടര്‍ച്ചയായി 14 വര്‍ഷം അടയ്ക്കുന്ന ഗുണഭോക്താവിന് 21 വയസ്സ് പൂര്‍ത്തിയാക്കുമ്പോൾ  ഈ പദ്ധതിയുടെ പ്രയോജന ലഭിക്കും. ഉദാഹരണമായിപ്രതിമാസം 1000 രൂപാ വീതം വര്‍ഷത്തില്‍ 12000 വീതം 14 വര്‍ഷത്തേക്ക് 1,68,000 രൂപ നിക്ഷേപിക്കുമ്പോൾ   21 വയസ്സ് പൂര്‍ത്തിയാക്കുമ്പോൾ   6,07,128 രൂപ ലഭിക്കും.കേന്ദ്ര പദ്ധതിയെ കുറിച്ചുള്ള ജനങ്ങളുടെ സംശയത്തിന് നിവാരണം വരുത്താനുള്ള കാമ്പയിനുമായി എത്തിയിരിക്കുകയാണ് ബി ജെ പി. പദ്ധതിയെ കുറിച്ചുള്ള സംശയങ്ങള്‍ കമന്റായി രേഖപ്പെടുത്താവുന്നതാണ്.

0 comments: