കളിമണ്ണ് കൊണ്ട് എന്ത് രൂപമുണ്ടാക്കണമെന്ന് നമ്മളാണ് തീരുമാനിക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യവും അതുപോലെ തന്നെയാണ്.അവരുടെ മനസ് ശുദ്ധമാണ്, തലച്ചോര്‍ ക്ലീനാണ്. അവനെ അല്ലെങ്കില്‍ അവളെ എങ്ങനെ വളര്‍ത്തണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ് ഒരു രക്ഷിതാവ് ചെയ്യേണ്ട ഏറ്റവും വലിയ കാര്യം. ആത്മവിശ്വാസം കൂടുതലുള്ള കുട്ടികള്‍ പഠനവിഷയങ്ങളില്‍ മാത്രമല്ല, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. വലിയ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും ഇത് അത്യാവശ്യമാണ്.
കുട്ടികളില്‍ എങ്ങനെ ആത്മവിശ്വാസം വളര്‍ത്താം?
മക്കളെ അഭിനന്ദിക്കുക
കുട്ടി പുതിയ എന്തെങ്കിലും കാര്യം ചെയ്യാന്‍ ശ്രമിക്കുമ്ബോള്‍, അവര്‍ വിജയിച്ചില്ലെങ്കിലും നിങ്ങള്‍ അവരുടെ പരിശ്രമം തിരിച്ചറിയണം. ഭാവിയില്‍ പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള ഭയം മറികടക്കാന്‍ ഇത് കുട്ടിയെ സഹായിക്കും. നിങ്ങളുടെ അഭിനന്ദനങ്ങള്‍ അവന്റെ അല്ലെങ്കില്‍ അവളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും പുതിയ ജോലികള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.
മറ്റുള്ളവരുമായി താരതമ്യം വേണ്ട
സ്വന്തം മക്കളെ മറ്റ് കുട്ടികളുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. അടുത്ത വീട്ടിലെ കുട്ടി കൂടുതല്‍ മാര്‍ക്ക് വാങ്ങിയല്ലോ, നീ പഠിക്കാത്തതുകൊണ്ടല്ലേ എന്നൊക്കെ പറഞ്ഞുള്ള കുറ്റപ്പെടുത്തലുകള്‍ അവരുടെ ആത്മവിശ്വാസം ഇല്ലാതാക്കും. കൂടാതെ എന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നലും കുട്ടിയിലുണ്ടാക്കും.
കുട്ടികള്‍ക്ക് മാതൃകയാകുക
കുടുംബമാണ് അവരുടെ ആദ്യ ക്ലാസ് മുറി, കുട്ടികള്‍ പലപ്പോഴും മാതാപിതാക്കള്‍ ചെയ്യുന്ന കാര്യങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന്, മാതാപിതാക്കള്‍ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റയുടന്‍ കിടക്ക നന്നായി വിരിക്കുക. നിങ്ങളും ഇങ്ങനെ ചെയ്യണമെന്ന് മക്കളോട് പറയുക. അപ്പോള്‍ അവരും അത് അനുകരിക്കും.
ചെറിയ ജോലികള്‍ അവരെക്കൊണ്ട് ചെയ്യിപ്പിക്കുക
ഉദാ: കളിച്ചതിന് ശേഷം കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ പറയുക, കിടക്ക വിരിക്കാന്‍ പറയുക, പുസ്തകങ്ങള്‍ അടുക്കുംചിട്ടയോടെ വയ്ക്കാന്‍ പഠിപ്പിക്കുക. ചെറിയ ജോലികള്‍ പൂര്‍ത്തിയാക്കുന്നത് അവരുടെ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും.
0 comments: