2022, ഓഗസ്റ്റ് 3, ബുധനാഴ്‌ച

(August 3)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പ്ലസ് വൺ ക്ലാസ്സുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും; സംസ്ഥാന കലോത്സവം ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട്ട്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് (വെള്ളിയാഴ്ച) ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ യുവജനോത്സവം 2023 ജനുവരി 3 മുതല്‍ ഏഴ് വരെ  കോഴിക്കോട് നടക്കും. ശാസ്ത്രോൽസവം നവംബറിൽ എറണാകുളത്ത് നടക്കും.  കായിക മേള നവംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. 

സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ  ഡിഗ്രി ലെവൽ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/ പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. സെപ്റ്റംബർ 1ന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 17ന് മുമ്പ് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ നൽകണം. 

ജെഇഇ മെയിൻ സെഷൻ 2 എക്സാം റിസൽട്ട് ആ​ഗസ്റ്റ് 6 ന്; നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി

ജെഇഇ മെയിൻ സെഷൻ 2 എക്സാം റിസൽട്ട് ആ​ഗസ്റ്റ് 6 ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിച്ചു. എൻടിഎ ഔദ്യോ​ഗിക വക്താവിനെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരീക്ഷയുടെ ഉത്തര സൂചിക ഇന്ന്, ആ​ഗസ്റ്റ് 3 ന് പുറത്തിറക്കുമെന്നും സൂചന. പ്രൊവിഷണൽ ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ആ​ഗസ്റ്റ് 5 വരെ ഉത്തരസൂചികയിൻ മേൽ ഒബ്ജക്ഷൻസ് ഉന്നയിക്കാനുള്ള അവസരം ഉദ്യോ​ഗാർത്ഥികൾക്ക് ലഭിക്കും. തുടർന്ന് അന്തിമ ഉത്തരസൂചിക, വ്യക്തി​ഗത സ്കോർ കാർഡ്, മെറിറ്റ് ലിസ്റ്റ് എന്നിവ പുറത്തുവിടുമെന്നും ഔദ്യോ​ഗിക അറിയിപ്പിൽ പറയുന്നു. 

സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഫിനിഷിംഗ് ക്ലാസുകൾ

കേരള നിയമസഭയുടെ 'കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമന്ററി സ്റ്റഡി സെന്റർ' കെ-ലാംപ്‌സ് (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ എട്ടാമത് ബാച്ചിന്റെ ഫിനിഷിംഗ് ക്ലാസുകൾ ഓഗസ്റ്റ് 21ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 28ന് കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും സെപ്റ്റംബർ 4ന് എറണാകുളത്ത് പത്തടിപ്പാലം മെട്രോസ്റ്റേഷനു സമീപമുള്ള പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 9 മുതൽ വൈകിട്ട് 5.15 വരെ നടക്കും. പഠന കേന്ദ്രം സംബന്ധിച്ച വിവരം klamps-b@niyamasabha.nic.in ൽ ഓഗസ്റ്റ് 17ന് മുൻപ് അറിയിക്കണം. 

കേരള മീഡിയ അക്കാദമി ജേര്‍ണലിസം പിജി ഡിപ്ലോമ കോഴ്സിൽ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ആ​ഗസ്റ്റ് 10

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് എന്നീ വിഷയങ്ങളിലാണ്  അവസരം. ആഗസ്റ്റ് 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.ഇന്റേണ്‍ഷിപ്പും പ്രാക്ടിക്കലും ഉള്‍പ്പെടെ ഒരുവര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. 300 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ. ഓൺലൈൻ അല്ലെങ്കിൽ  ബാങ്ക് മുഖേന പണമടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0484 2422275.  ഇ-മെയില്‍: kmaadmission2022@gmail.com

കെല്‍ട്രോണ്‍ കോഴ്‌സുകള്‍

വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കെല്‍ട്രോണ്‍ മുഖേന മൂന്നുമാസ ഫയര്‍ സേഫ്റ്റി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോണ്‍: 0481 2371187.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ഡോക്യുമെന്ററി നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചു ഐ & പി ആർ ഡിയുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഡോക്യുമെന്റെറികളുടെ നിർമാണത്തിനായി വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള കാറ്റഗറി എ വിഭാഗത്തിൽപ്പെട്ട ഡോക്യുമെന്ററി/ഹ്രസ്വചിത്ര ഡയറക്ടർമാരിൽ നിന്നും പ്രപ്പോസൽ ക്ഷണിക്കുന്നു. കേരളത്തിലെ ഓരോ ജില്ലയുടെയും സ്വാതന്ത്ര്യസമരചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ,  വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന തരത്തിൽ  സമഗ്ര സ്വഭാവമുള്ള  ഡോക്യുമെന്ററികളാണ് നിർമിക്കേണ്ടത്. അപേക്ഷയും പ്രൊപ്പോസലും ഓഗസ്റ്റ് പത്തിനകം prdesection@gmail.com, ddvcprd@gmail.com  എന്നീ മെയിൽ ഐഡികളിൽ നൽകേണ്ടതാണ്. ഫോൺ: 0471 2518866, 2518908.

പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി – പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിനുള്ള അപേക്ഷാഫോമും വിശദ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.sitttrkerala.ac.in ൽ നിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷാ ഫീസ് എന്ന ഓഗസ്റ്റ് 20നു വൈകിട്ട് നാലിനു മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9447427476, 9400006462.

തൊഴിലധിഷ്ഠിത കോഴ്സിൽ പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി.എം.ജിയിലുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഡിഷ് ആന്റിന ആൻഡ് സെറ്റ് ടോപ്പ് ബോക്സ് ടെക്നിഷ്യൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓഗസ്റ്റിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് പത്താംക്ലാസ് പാസായ ടു വീലർ ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18-35, 120 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന് 5,000 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2307733, 8547005050, വെബ്സൈറ്റ്: www.modelfinishingschool.org.

വാക്ക് ഇൻ ഇന്റർവ്യു

ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിലേക്ക് എം.കോമും ടാലിയുമുള്ള ബിരുദധാരികളായ അധ്യാപകരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 6ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും മറ്റ് രേഖകളും ആയി ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: 0471  2307733, 8547005050, വെബ്സൈറ്റ്: www.modelfinishingschool.org.

ഐ.ടി.ഐ പ്രവേശനം: തീയതി നീട്ടി

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ 2022 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 10 വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in  എന്ന വെബ് സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും അപേക്ഷകർക്ക് തുടർന്നും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഫിനിഷിംഗ് ക്ലാസുകൾ

കേരള നിയമസഭയുടെ ‘കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമന്ററി സ്റ്റഡി സെന്റർ’ കെ-ലാംപ്‌സ് (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ എട്ടാമത് ബാച്ചിന്റെ ഫിനിഷിംഗ് ക്ലാസുകൾ ഓഗസ്റ്റ് 21ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 28ന് കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും സെപ്റ്റംബർ 4ന് എറണാകുളത്ത് പത്തടിപ്പാലം മെട്രോസ്റ്റേഷനു സമീപമുള്ള പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 9 മുതൽ വൈകിട്ട് 5.15 വരെ നടക്കും. പഠന കേന്ദ്രം സംബന്ധിച്ച വിവരം klamps-b@niyamasabha.nic.in ൽ ഓഗസ്റ്റ് 17ന് മുൻപ് അറിയിക്കണം. 

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: നൽകേണ്ട തീയതി നീട്ടി

2022-23 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതി ഓഗസ്റ്റ് 6 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് സീറ്റൊഴിവ്

ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷൻ / ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്‌സുകളിലേക്ക് പട്ടികവർഗ വിഭാഗത്തിൽ ഓരോ സീറ്റും ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്‌സിലേക്ക് പൊതു വിഭാഗത്തിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം. ഫോൺ: 0471 2728340.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .യൂണിവേഴ്സിറ്റി 

നാളത്തെ പരീക്ഷ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല നാളെ  (02.08.2022) നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. കോഴ്‌സിൽ (2022 അഡ്മിഷൻ) എസ്.സി. / എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.  സി.എ.റ്റി./ സി.എം.എ.റ്റി./ കെ.എം.എ.റ്റി. യോഗ്യതയുള്ള അർഹരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകേണ്ടതാണ്.  വിശദവിവരങ്ങൾക്ക് ഫോൺ: 0481 - 2732288.

അപേക്ഷാ തീയതി

ആറാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ - റെഗുലർ / 2014-2017 അഡ്മിഷൻ - സപ്ലിമെന്ററി / 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകളുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് നാല് വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് അഞ്ചിനും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ആറിനും അപേക്ഷിക്കാം. 

പരീക്ഷാ ഫീസ്

ആഗസ്റ്റ് 24 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സി.പി.എ.എസ്. ന് കീഴിലുള്ള സ്ഥാപനങ്ങളിലെയും  നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ - 2020 അഡ്മിഷൻ - റെഗുലർ / 2019, 2018 അഡ്മിഷൻ - സപ്ലിമെന്ററി - രണ്ട് വർഷ കോഴ്‌സ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് 11 നും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം.

അപേക്ഷാ തീയതി നീട്ടി

പഞ്ചവത്സര ബി.എ. എൽ.എൽ.ബി., ബി.ബി.എ. എൽ.എൽ.ബി., ബി.കോം. എൽ.എൽ.ബി. പ്രോഗ്രാമുകളുടെ  വിവിധ സെമസ്റ്റർ പരീക്ഷകൾക്കുള്ള അപേക്ഷാ തീയതി നീട്ടി.  പിഴയില്ലാതെ ആഗസ്റ്റ് നാല് വരെയും 555 രൂപ പിഴയോടു കൂടി ആഗസ്റ്റ് അഞ്ചിനും 1105 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ആറിനും അപേക്ഷിക്കാം.

പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി

ഒന്നാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടി സ്‌പോർട്ട്‌സ് ആന്റ് ഫിറ്റ്‌നസ് ട്രെയിനിങ് (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റെഗുലർ) ജൂൺ 2022 പരീക്ഷയുടെ പ്രക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് മൂന്ന് മുതൽ മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ വച്ച് നടത്തും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് 2022 മെയ് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ. ഗാന്ധിയൻ സ്റ്റഡീസ്, എം.ഫിൽ. ഡെവലപ്‌മെന്റ് സ്റ്റഡീസ് (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

ആഗസ്റ്റ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളുടെ മൂന്ന് വർഷ യൂണിറ്ററി എൽ.എൽ.ബി. പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്റർ (2019 അഡ്മിഷൻ - റെഗുലർ / 2018 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ മാറ്റി വച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കണ്ണൂർ യൂണിവേഴ്സിറ്റി 

പരീക്ഷാവിജ്ഞാപനം

13.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 10.08.2022 മുതൽ 16.08.2022 വരെ പിഴയില്ലാതെയും 19.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 23.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഒക്റ്റോബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 1608.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

ടൈടേബിൾ

20.08.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2012 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

PGDDS - അപേക്ഷാ തിയതി നീട്ടി 

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ കാമ്പസ്,  നീലേശ്വരം കാമ്പസ് എന്നിവടങ്ങളിൽ    നടത്തുന്ന  പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് (PGDDS)  കോഴ്സിലേക്ക്   2022-23  വർഷത്തെ പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2022 ജൂലൈ 30  വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.

സീറ്റ് ഒഴിവ്

എം .എസ്.സി  കംപ്യൂട്ടേഷണൽ ബയോളജി - സീറ്റ് ഒഴിവ്  
കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി / എസ്.ടി വിഭാഗത്തിൽ മൂന്നു സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി. ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ആഗസ്റ്റ്  4 വ്യാഴാഴ്ച  രാവിലെ 11:00 മണിക്ക് മുൻപ് ഹാജരാകണം. ഫോൺ: 9110468045.

ഹാൾടിക്കറ്റ്

02.08.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. എ. സോഷ്യൽ സയൻസ്/ എം.ടി.ടി.എം.(റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈടേബിൾ

17.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാല

പരീക്ഷാഫലം 

2020 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2016 – 18 അഡ്മിഷന്‍) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ജ്യോഗ്രഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രജിസ്‌ട്രേഷന്‍ 

കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ (2020 സ്‌കീം – 2020 അഡ്മിഷന്‍), ഫുള്‍ടൈം സപ്ലിമെന്ററി (2018 സ്‌കീം – 2018 & 2019 അഡ്മിഷനുകള്‍) (ഫുള്‍ടൈം (ഡകങ ഉള്‍പ്പെടെ ട്രാവല്‍ &ടൂറിസം)/ഈവനിംഗ് – റെഗുലര്‍) മേഴ്‌സിചാന്‍സ് (2009 സ്‌കീം – 2010, 2011, 2012, 2013 അഡ്മിഷനുകള്‍, 2014 സ്‌കീം – 2014, 2015, 2016, 2017 അഡ്മിഷനുകള്‍) ഡിഗ്രി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

റെഗുലര്‍ & സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2022 ആഗസ്റ്റ് 5 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 10 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 12 വരെയും അപേക്ഷിക്കാം. മേഴ്‌സിചാന്‍സ് പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 16 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 20 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

 കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 3 ന് ആരംഭിക്കുന്ന എം.പി.ഇ.എസ്. (2020 സ്‌കീം) രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

 കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 14 ന് ആരംഭിക്കുന്ന മൂന്നാംവര്‍ഷ ബി.എച്ച്.എം.എസ്.മേഴ്‌സിചാന്‍സ് (1982 സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 11 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 17 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 20 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.







0 comments: