പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മൂന്നാം അലോട്ട്മെന്റിൽ പ്രവേശനം നാളെ 5 മണിവരെ നീട്ടി
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റിൽ പ്രവേശനം നാളെ 5 മണിവരെ നീട്ടിയിട്ടുണ്ട്.പ്ലസ് വൺ മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് - അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവർ സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണം.
പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം
2022-23 അധ്യയനവർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാ വർഷത്തിലേയ്ക്ക് (ലാറ്ററൽ എൻട്രി) കണ്ണൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജ്, തോട്ടടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 26ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.
പോളി ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ്
2022-23 അധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി ‘Trial Rank Details, Trial allotment details’ എന്നീ ലിങ്കുകൾ വഴി ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്‌മെന്റും പരിശോധിക്കാവുന്നതാണ്.
ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ
തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ ഇലക്‌ട്രോണിക്‌സ് കമ്പ്യൂട്ടർ എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള നാലു സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 26ന് രാവിലെ 9 മണി മുതൽ നടക്കും. ജനറൽ വിഭാഗത്തിൽ ആദ്യ 500 റാങ്ക് വരെയുള്ളവരും മുസ്ലീം, ധീവര, എസ്.ടി വിഭാഗത്തിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
ബി.ടെക് (ലാറ്ററൽ എൻട്രി) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ ബി.ടെക് കോഴ്‌സിന് (ലാറ്ററൽ എൻട്രി വഴി) പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിനു കീഴിൽ എറണാകുളം ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.ടി.പി എന്നീ കമ്പ്യൂട്ടർ കോഴ്‌സുകളിൽ സൗജന്യ പരിശീലനം നൽകും. പ്ലസ്ടു, ഡി.ടി.പിയ്ക്ക് ഡാറ്റാ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് ലോവറോ തത്തുല്യ യോഗ്യതയുള്ള 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിന്റെ മാതൃക എല്ലാ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. വിവരങ്ങൾക്ക്: 0484-2623304, 62389 65773.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കണ്ണൂർ സർവകലാശാല ·
അസിസ്റ്റൻറ് പ്രൊഫസർ നിയമനം
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും പി. എച്ച് . ഡി അല്ലെങ്കിൽ നെറ്റ് ആണ് യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 29 ന് തിങ്കളാഴ്ച രാവിലെ 10.30 ന് ബിഹേവിയറൽ സയൻസ് ഡിപ്പാർട്മെന്റിൽ എത്തണം. ഫോൺ: 0497-2782441
ഓൺലൈനായി അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി
കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ്,നീലേശ്വരം ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തുന്ന പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിലേക്കുള്ള 2022-23 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 31 വരെയായി നീട്ടി.വിശദാംശങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസ് ഹിന്ദി ഡിപ്പാർട്മെന്റിൽ എം.എ ഹിന്ദി പ്രോഗ്രാമിന് സീറ്റുകൾ ഒഴിവ് . യോഗ്യതയുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 29 ന് രാവിലെ 10.30 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സംവരണം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ :8921288025
സംരഭക ദിനം ആഘോഷിച്ചു.
കണ്ണൂർ സർവകലാശാല ടെക്നോളജി ബിസിനസ് ഇന്ക്യൂബറ്റർ, ഐ ഐ സി എന്നിവയുടെ ആഭിമുഖ്യത്തിൽ സംരഭക ദിനം വിപുലമായി ആഘോഷിച്ചു. ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ മികച്ച വനിതാ സംരഭകരായ ശ്രീമതി. ലിസ മായൻ, സ്മിത സുകുമാരൻ, അനാമിക അനിൽ എന്നിവരെ വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ആദരിച്ചു. ഡോ. യു. ഫൈസൽ, മുനീർ ടി കെ എന്നിവർ സംബന്ധിച്ചു.
സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസ് നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള എൽ.എൽ.എം പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. എസ്.സി - 1 എസ്.ടി - 2 , മുസ്ലിം-1, ഇ.ടി.ബി-1. യോഗ്യതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 26 ന് 10 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 9961936451.
എം.സി.എ- സീറ്റ് ഒഴിവ്
കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസ് ഐ.ടി എജുക്കേഷൻ സെൻററിലെ എം.സി.എ പ്രോഗാമിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ആഗസ്ത് 23ന് രാവിലെ 10 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായ് എത്തണം.
എം.എസ്.സി ബയോടെക്നോളജി - സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ.ജാനകി അമ്മാൾ കാമ്പസിൽ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. 50% മാർക്കിൽ കുറയാത്ത ബി.എസ്.സി. ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ്സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോബയോളജി /ബയോടെക്നോളജി ഒരുവിഷയമായിപഠിച്ച മറ്റ് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി &മൈക്രോബയോളജി വകുപ്പിൽ ആഗസ്ത് 25ന് രാവിലെ ഹാജരാകണം
പി. ജി സ്പോട്ട് അഡ്മിഷൻ
ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകളിൽ എസ്.സി, എസ്. ടി ഉൾപ്പെടെ എല്ലാ ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷൻ ആഗസ്ത് 27 മുതൽ 29 വരെ നടത്തുന്നതാണ്. യോഗ്യതയുള്ളവർ ആഗസ്ത് 24 നും 26 നും ഇടയിലായി അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കാലിക്കറ്റ് സര്‍വകലാശാലാ
0 comments: