സംസ്ഥാനത്ത് ഒരു വര്‍ഷ കാലാവധിയുള്ള പുക പരിശോധനാനിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി.ബിഎസ് ഫോര്‍, സിക്സ് കാറ്റഗറി വാഹനങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള നിരക്കാണു പുതുക്കിയത്.പുക പരിശോധനാ മെഷീനുകളുടെ കാലിബ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി ആറുമാസമായി നിജപ്പെടുത്തുകയും ചെയ്തു. സ്ഥാപനങ്ങളുടെ അനുദിന ചെലവില്‍ വന്‍ വര്‍ധനയുണ്ടായ സാഹചര്യത്തില്‍ അസോസിയേഷന് ഓഫ് ഓഥറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷന് ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് കേരള സംസ്ഥാന ഭാരവാഹികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ നിരക്ക് നിശ്ചയിച്ചത്.
അതേസമയം ആറു മാസം കാലാവധിയുള്ള വാഹനങ്ങളുടെ പുക പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.ഒരു വര്‍ഷ പുക സര്‍ട്ടിഫിക്കറ്റ് കാലാവധിയുള്ള വാഹനം, പുതുക്കിയ നിരക്ക്, എന്നീ ക്രമത്തില്‍ ചുവടെ. ടൂ വിലര്‍-100 , ത്രീ വിലര്‍ (പെട്രോള്‍, സിഎന്‍ജി, എല്‍പിജി)-110, ത്രീവിലര്‍ (ഡീസല്‍)-110, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് (പെട്രോള്‍, സിഎന്‍ജി, എല്‍പിജി)-130, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (ഡീസല്‍)-130, മീഡിയം മോട്ടോര്‍ വെഹിക്കിള്‍-180, ഹെവി മോട്ടോര്‍ വെഹിക്കിള്‍-180.
0 comments: