2022, ഓഗസ്റ്റ് 20, ശനിയാഴ്‌ച

(August 20)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പോളിടെക്‌നിക് കോളേജുകളില്‍ 'ഡിവോക്' പ്രവേശനം: അപേക്ഷ ഓഗസ്റ്റ് 20 വരെ, സെലക്ഷന്‍ മെരിറ്റടിസ്ഥാനത്തില്‍

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഞ്ച് ഗവണ്‍മെന്റ് പോൡടെക്‌നിക് കോളേജുകള്‍ 2022-23 വര്‍ഷം നടത്തുന്ന ത്രിവത്‌സര ഡിപ്ലോമ ഇന്‍ വൊക്കേഷന്‍ (ഡിവോക്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഓഗസ്റ്റ് 20 വരെ സ്വീകരിക്കും.അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.polyadmission.org/dvoc ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്. എസ്‌എസ്‌എല്‍സി/ടിഎച്ച്‌എസ്‌എല്‍സി/തത്തുല്യ പരീക്ഷ പാസായി ഉപരിപഠനത്തിന് അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. അതത് പോളിടെക്‌നിക് കോളേജുകളിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.  വാര്‍ഷിക ട്യൂഷന്‍ ഫീസ് 37,500 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ ഈവനിംഗ് ബാച്ച് : ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. മൊബൈല്‍ ജേര്‍ണലിസം, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോഗ്രഫി ,വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്  തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും.അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ  kmanewmedia@gmail.com   എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0484 2422275, 2422068,0471 2726275 അവസാന തിയതി ഓഗസ്റ്റ് 30.

ബി.ടെക് കോഴ്‌സുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷൻ

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളജിന് സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലെ ബി.ടെക് കോഴ്‌സുകൾക്ക് 2025 ജൂൺ 30 വരെ എൻ.ബി.എ അക്രഡിറ്റേഷൻ ലഭ്യമായി.

കോളജ് വാഴ്‌സിറ്റി അധ്യാപകർക്കായി പ്രൊഫഷനൽ ഡവലപ്പ്‌മെന്റ് പ്രോഗ്രാം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ  ആഭിമുഖ്യത്തിൽ  കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപകർക്കായി ദേശീയ വിദ്യാഭ്യാസ നയം 2020 ആസ്പദമാക്കി ആറ് ദിവസത്തെ പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കുന്നു. പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 15ന് ആരംഭിച്ചു. അധ്യാപകർക്ക് അനുയോജ്യമായ ഏത് ബാച്ചിലും രജിസ്റ്റർ ചെയ്യാം. അപേക്ഷകൾ https://ignou-nep-pdp.samarth.ac.in/  ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കാം.വിശദവിവരങ്ങൾക്ക്: 0471-2344113/ 2344120/ 9447044132

ബി.എച്ച്.എം.സി.ടി

ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിന്റെ (ബി.എച്ച്.എം.സി.ടി) പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala വെബ്‌സൈറ്റിലോ 0471-2324396, 2560327 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

കോളജ് വിദ്യാർഥികൾക്ക് കാരിക്കേച്ചർ, പെയിന്റിങ്, പ്രബന്ധ രചനാ മത്സരം

ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ വികസന വകുപ്പ് സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി ‘കേരളത്തിലെ സ്വാതന്ത്ര്യ പോരാളികൾ’ എന്ന വിഷയത്തിൽ കാരിക്കേച്ചർ, പെയിന്റിങ് മത്സരവും ‘കേരള നവോത്ഥാനം -സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിൽ’ എന്ന വിഷയത്തിൽ പ്രബന്ധ മത്സരവും സംഘടിപ്പിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക്: www.bcdd.kerala.gov.in. ഫോൺ: വകുപ്പ് ഡയറക്ടറേറ്റ് – 0471 2727378, 2727379, കൊല്ലം മേഖലാ ഓഫീസ്- 0474 2914417, എറണാകുളം മേഖലാ ഓഫീസ് – 0484 2429130, പാലക്കാട് മേഖലാ ഓഫീസ് -0491 2505663, കോഴിക്കോട് മേഖലാ ഓഫീസ് -0495 2377786.

ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സ്

സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD-യുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി NIELITയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്ന സൗജന്യ കോഴ്‌സിന് എസ്.സി/എസ്.ടി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്ലസ് ടു / ഐ.ടിഐ  50 ശതമാനം മാർക്കോടെ വിജയിച്ചവർക്കാണ് അവസരം. താല്പര്യമുള്ളവർ ഓഗസ്റ്റ് 30 നകം അപേക്ഷ സമർപ്പിക്കണം ഇ-മെയിൽ:  mptpainavu.ihrd@gmail.com.  കൂടുതൽ വിവരങ്ങൾക്ക്: 04862 297617, 9495276791, 9447847816.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കണ്ണൂർ യൂണിവേഴ്സിറ്റി
 
പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.08.2022 വരെ അപേക്ഷിക്കാം.

ഹോൾടിക്കറ്റ്

23.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

20.09.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ., എം എസ് സി., എം. റ്റി. റ്റി. എം. (റെഗുലർ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 23.08.2022 മുതൽ 25.08.2022 വരെ പിഴയില്ലാതെയും 27.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

എം.ലിബ് .ഐ.എസ്. സി. സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി  ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ  മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് പട്ടിക ജാതി  വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 19ന്  രാവിലെ 10:30 ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകേണ്ടതാണ് . ഫോൺ: 9895649188

മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ  സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. കോളജ്, കാസർഗോഡ്, എൻ.എ.എസ്  കോളജ്, കാഞ്ഞങ്ങാട്, ജി.പി.എം ഗവ. കോളജ്, മഞ്ചേശ്വരം, സെന്റ് പയസ് ടെൻത്  കോളജ്, രാജപുരം, ഇ.കെ.എൻ.എം ഗവ. കോളജ്, എളേരിത്തട്ട് എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരെഞ്ഞെടുത്ത്  മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (SDE - റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) താഴെ പറയുന്ന തീയ്യതികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗം പഠന കേന്ദ്രമായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്റർ, ചാല റോഡ്, വിദ്യാനഗർ പി.ഒ., കാസർഗോഡ് വച്ച്  10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യുന്നു.

പരീക്ഷാവിജ്ഞാപനം

27.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം എസ് സി. (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 29.08.2022 മുതൽ 31.08.2022 വരെ പിഴയില്ലാതെയും 02.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക്  അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 19.08.2022 വരെ പിഴയില്ലാതെയും 22.08.2022 വരെ പിഴയോടെയും നീട്ടി.

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

അപേക്ഷ ക്ഷണിച്ചു

സൈക്കോളജി പഠനവകുപ്പില്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള ഒരു വര്‍ഷ പി.ജി. ഡിപ്ലോമ ഇന്റ റീഹാബിലിറ്റേഷന്‍ സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30-നകം സൈക്കോളജി പഠനവകുപ്പ് തലവന് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഇ-മെയില്‍ psyhod@uoc.ac.in 

എം.എഡ്. പ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടി. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസരവുമുണ്ട്. ഫോണ്‍ 0494 2407016, 2660600.

ബി.എഡ്. പ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24-ന് വൈകീട്ട് 5 മണി വരെ നീട്ടി. ഫോണ്‍ 0494 2407016, 2660600.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവകുപ്പില്‍ ഒഴിവുള്ള 2 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.

പരീക്ഷാ ഫലം

എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍, നവംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 5 വരെ അപേക്ഷിക്കാം.

കോണ്‍ടാക്ട് ക്ലാസ്സ് തീയതികളില്‍ മാറ്റം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം. വിദ്യാര്‍ത്ഥികള്‍ക്ക് 20,21 തീയതികളില്‍ മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നടത്താനിരുന്ന കോണ്‍ടാക്ട് ക്ലാസ്സുകള്‍ ഒക്‌ടോബര്‍ 1, 2 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. മറ്റു ക്ലാസ്സുകളില്‍ മാറ്റമില്ല. ഫോണ്‍ 0494 2400288, 2407356, 2407494.

ട്യൂഷന്‍ ഫീസ്

വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ., എം.എസ് സി., എം.കോം. വിദ്യാര്‍ത്ഥികള്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ 3, 4 സെമസ്റ്ററുകളുടെ ട്യൂഷന്‍ ഫീസ് 31-നകം അടയ്‌ക്കേണ്ടതാണ്. 100 രൂപ പിഴയോടു കൂടി സപ്തംബര്‍-6 വരെയും 500 രൂപ പിഴയോടു കൂടി 15 വരെയും ഫീസടയ്ക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.

എം.ബി.എ. - പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

22-ന് തുടങ്ങുന്ന എം.ബി.എ. നാലാം സെമസ്റ്റര്‍ ജനുവരി 2018, ജൂലൈ 2018 മൂന്നാം സെമസ്റ്റര്‍ ജൂലൈ 2018 പരീക്ഷകള്‍ക്ക് കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് സെന്റര്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതനില്‍ പരീക്ഷക്ക് ഹാജരാകണം.

എം.ജി .യൂണിവേഴ്സിറ്റി 


പുനർമൂല്യനിർണയ തീയതി 

ഒന്ന്, രണ്ട് സെമെസ്റ്റർ മാർച്ച് 2021 പി.ജി. പ്രൈവറ്റ് പരീക്ഷകളുടെ സൂക്ഷ്മ പരിശോധനക്കും പുനർ മൂല്യനിർണയത്തിനും ആഗസ്‌റ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാ തീയതി നീട്ടി

നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ - റഗുലർ), സൈബർ ഫോറൻസിക് (2020 അഡ്മിഷൻ - റഗുലർ) ബിരുദ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി.  പിഴയില്ലാതെ ആഗസ്റ്റ് 20 വരെയും പിഴയോടു കൂടി ആഗസ്റ്റ് 22 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 23 നും അപേക്ഷിക്കാം.

പട്ടികജാതി /പട്ടികവർഗ്ഗ ഗവേഷണ വിദ്യാർത്ഥികൾക്ക് സാമ്പത്തികസഹായം 

ഇന്ത്യയിൽ നടത്തപ്പെടുന്ന സെമിനാറുകൾ/കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കുന്നതിന് സർവകലാശാല പഠനവകുപ്പുകളിലും, അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലും ഗവേഷണം നടത്തുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022 ഏപ്രിൽ ഒന്ന് 2023 മാർച്ച് 31 കാലയളവിൽ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥികളായിരിക്കണം. ഇതര ഫണ്ടിങ് ഏജൻസികളിൽ നിന്നും പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തികസഹായം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഈ ഫെലോഷിപ്പിന് അർഹരായിരിക്കുന്നതല്ല.  അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ.

സർട്ടിഫിക്കറ്റ് കോഴ്സ്

മഹാത്മാഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന ഓർഗാനിക് ഫാമിംഗ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ്, കൗൺസിലിംഗ്, യോഗിക് സയൻസ് എന്നീ സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.  അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ കോപ്പികൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, കോഴ്സ് ഫീസ് എന്നിവ സഹിതം ഡിപ്പാർട്ട്മെന്റിൽ എത്തേണ്ടതാണ്.   വിദ്യാഭ്യാസ യോഗ്യത. കോഴ്സ് ഫീസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 08301000560.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളുടെ നാലാം സെമസ്റ്റർ എം.എസ്.സി./ എം.കോം./ എം.എ./ എം.എ.ജെ./ എം.എസ്.ഡബ്ല്യു./ എം.എം.എച്ച്. / എം.റ്റി.എ./ എം.റ്റി.റ്റി.എം. (സി.എസ്.എസ്. - 2020 അഡ്മിഷൻ - റഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ ആഗസ്റ്റ് 24 ന് ആരംഭിക്കും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.എസ്.സി. ഐ.ടി. സി.ബി.സി.എസ്. (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/ 2017, 2018, 2019, 2020 അഡ്മിഷൻ - റീ-അപ്പിയറൻസ്) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 22 ന് അതത് കോളേജുകളിൽ വച്ച് നടത്തും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. സൈക്കോളജി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓൺലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
.

0 comments: