2022, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ആപ്പിലാക്കുന്ന 35 ജനപ്രിയആപ്പുകള്‍; ഇന്‍സ്റ്റാള്‍ ചെയ്താല്‍ പണി പാളും; അക്കൗണ്ട് കാലിയാകും

 


ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നിയന്ത്രണമില്ലാതെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകരായ ബിറ്റ്ഡിഫെന്‍ഡര്‍.35 മാല്‍വെയര്‍ ആപ്ലിക്കേഷനുകളെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.രണ്ട് ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ആപ്പുകളില്‍ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം അടിച്ചുമാറ്റാന്‍ പോലും കഴിയുന്ന ക്രമീകരണങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പേരില്‍ മാറ്റങ്ങള്‍ വരുത്തിയും ഐക്കണുകളില്‍ രൂപമാറ്റം വരുത്തിയുമാണ് ഉപയോക്താക്കളെ മാല്‍വെയറുകള്‍ ആക്രമിക്കുന്നത്. ഫോണില്‍ ഇത്തരം ആപ്പുകളുടെ സാന്നിധ്യമുണ്ടെന്ന് സാധാരണ യൂസര്‍മാര്‍ക്ക് ഒരിക്കലും കണ്ടെത്താനും സാധിക്കാത്തത് ഭീഷണി ഉയര്‍ത്തുന്നു.ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ സിസ്റ്റം ആപ്പെന്ന നിലയില്‍ രൂപവും പേരും മാറ്റാനും കഴിയുന്ന ആപ്പുകളുണ്ട്. അത് കൊണ്ട് തന്നെ ബാങ്കിങ് ആപ്പുകളില്‍ നുഴഞ്ഞു കയറി പണം നഷ്ടപ്പെടുത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങാനും മാല്‍വെയറുകള്‍ക്ക് കഴിയും. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫുള്‍ സ്‌ക്രീന്‍ പരസ്യങ്ങള്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. ഇത്തരം പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മാല്‍വെയര്‍ സൈറ്റുകളിലേക്കാകും ഉപയോക്താക്കളെ കൊണ്ടെത്തിക്കുക.

ഇത്തരത്തില്‍ അപകടം വരുത്തുന്ന പല ആപ്പുകളും അവരുടെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.ജിപിഎസ് ലൊക്കേഷന്‍ ഫൈന്‍ഡര്‍, ജിപിഎസ് ലൊക്കേഷന്‍ മാപ്പ്‌സ്, ഫാസ്റ്റ് ഇമോജി കീബോര്‍ഡ്,വാള്‍സ് ലൈറ്റ്-വാള്‍പേപ്പേഴ്‌സ് പാക്ക്,ഫോട്ടോപിക്‌സ് ഇഫക്റ്റുകള്‍ - ആര്‍ട്ട് ഫില്‍ട്ടര്‍, ക്യൂആര്‍ ക്രിയേറ്റര്‍, ഗ്രാന്‍ഡ് വാള്‍പേപ്പേഴ്‌സ്-3ഡി ബാക്ക് ഡ്രോപ്പ്‌സ്, സ്റ്റോക്ക് വാള്‍പേപ്പര്‍-4 കെ ആന്‍ഡ് എച്ച്‌ഡി,എന്‍ജിന്‍ വാള്‍പേപ്പര്‍-ലൈവ് ആന്‍ഡ് 3ഡി,സ്മാര്‍ട്ട് ക്യൂആര്‍ സ്‌കാനര്‍, ക്യാറ്റ് സിമുലേറ്റര്‍, മീഡിയ വോളിയം സ്ലൈഡര്‍, പിച്ച്‌ഐ 4കെ വാള്‍പേപ്പര്‍-ആനിമേഷന്‍ എച്ച്‌ഡി,മൈ ജിപിഎസ് ലൊക്കേഷന്‍, ഇമേജ് വാര്‍പ്പ് ക്യാമറ, ആര്‍ട്ട് ഗേള്‍സ് വാള്‍പേപ്പര്‍ എച്ച്‌ഡി,സ്മാര്‍ട്ട് ക്യൂആര്‍ ക്രിയേറ്റര്‍,എഫക്റ്റ്മാനിയ - ഫോട്ടോ എഡിറ്റര്‍, ആര്‍ട്ട് ഫില്‍ട്ടര്‍ - ഡീപ് ഫോട്ടോ ഇഫക്റ്റ്, മാത്ത് സോള്‍വര്‍ ക്യാമറ ഹെല്‍പ്പര്‍,ലെഡ് തീം-കളര്‍ഫുള്‍ കീബോര്‍ഡ്,കീബോര്‍ഡ് - ഫണ്‍ ഇമോജി സ്റ്റിക്കര്‍, സ്മാര്‍ട്ട് വൈഫൈ,കളറൈസ് ഓള്‍ഡ് ഫോട്ടോ, ഗേള്‍സ് ആര്‍ട്ട് വാള്‍പേപ്പര്‍,വോളിയം കണ്‍ട്രോള്‍,സീക്രട്ട് ഹോറോസ്‌കോപ്പ്,സ്മാര്‍ട്ട് ജിപിഎസ് ലൊക്കേഷന്‍,ആനിമേറ്റഡ് സ്റ്റിക്കര്‍ മാസ്റ്റര്‍,പേഴ്‌സണാലിറ്റി ചാര്‍ജിംഗ് ഷോ,,സ്ലീപ്പ് സൗണ്ട്‌സ്, സീക്രട്ട് ആസ്‌ട്രോളജി,കളറൈസ് ഫോട്ടോസ്, എന്നിവയാണ് വില്ലന്‍മാരായ ആപ്പുകള്‍.

0 comments: