പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ മൂന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ 78,085 പേര്‍ക്കുകൂടി പുതുതായി അലോട്ട്മെന്‍റ് ലഭിച്ചു.നേരത്തേ അലോട്ട്മെന്‍റ് ലഭിക്കുകയും താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുകയും ചെയ്തിരുന്ന 51,208 പേര്‍ക്ക് ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്തു. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്മെന്‍റ് പൂര്‍ത്തിയായി. അവശേഷിക്കുന്നത് 1153 സീറ്റാണ്.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ 24ന് വൈകീട്ട് അഞ്ചിനകം ഫീസടച്ച് സ്കൂളില്‍ സ്ഥിര പ്രവേശനം നേടണം. 25ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കണം. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള ഒഴിവുകളും വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും. കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനത്തിന് ഈ മാസം 31 വരെ സമയം നല്‍കിയതിനാല്‍ ഇതിനുശേഷമായിരിക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള നടപടികള്‍ തുടങ്ങുക.
അപേക്ഷകര്‍, ആകെ സീറ്റ്, അലോട്ട്മെന്‍റ് ലഭിച്ചവര്‍, അവശേഷിക്കുന്ന സീറ്റ്
തിരുവനന്തപുരം: 36110, 25787, 25781, 6
കൊല്ലം: 342231, 21695, 21620, 75
പത്തനംതിട്ട: 14752, 9542, 9317, 225
ആലപ്പുഴ: 26609, 15399, 15292, 107
കോട്ടയം: 23644, 13566, 13565, 1
ഇടുക്കി: 13266, 7697, 7575, 122
എറണാകുളം: 38709, 24122, 23997, 125
തൃശൂര്‍: 41550, 25615, 25595, 20
പാലക്കാട്: 44755, 26538, 26398, 140
മലപ്പുറം: 80100, 45997, 45994, 3
കോഴിക്കോട്: 48124, 30167, 30167, 0
വയനാട്: 12533, 8679, 8629, 50
കണ്ണൂര്‍: 37389, 27591, 27462, 129
കാസര്‍കോട്: 20077, 13876, 13726, 150
0 comments: