2022, ഓഗസ്റ്റ് 6, ശനിയാഴ്‌ച

(August 6)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ മലബാറില്‍ സീറ്റ് ക്ഷാമം

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ മലബാറിലെ ജില്ലകളില്‍ സീറ്റ് ക്ഷാമം.പാലക്കാട് മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍നിന്ന് 2,42,978 പേരാണ് ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചത്. ഇത് സംസ്ഥാനത്തെ മൊത്തം അപേക്ഷകരുടെ 51.5 ശതമാനമാണ്. ഇവര്‍ക്ക് ലഭ്യമായ മെറിറ്റ് സീറ്റുകള്‍ 1,53,759 ആണ്. ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ 1,16,536 പേര്‍ക്ക് അലോട്ട്മെന്‍റ് ലഭിച്ചു. ഈ ആറ് ജില്ലകളില്‍ ഇനി അവശേഷിക്കുന്ന മെറിറ്റ് സീറ്റ് 37,223 എണ്ണം മാത്രം. അലോട്ട്മെന്‍റ് ലഭിക്കാനുള്ളത് 1,26,442 പേര്‍ക്കും. അവശേഷിക്കുന്ന സീറ്റുകള്‍കൂടി പരിഗണിച്ചാല്‍ 89,219 അപേക്ഷകര്‍ക്ക് ഏകജാലക രീതിയില്‍ പ്രവേശനം ലഭിക്കില്ല.

ക്വിസ് പ്രോഗ്രാം ഓഗസ്റ്റ് 15ന്

ഭാരതത്തിന്റെ 75-ാം വാർഷികഘോഷത്തിനോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തിരുവനന്തപുരത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓഗസ്റ്റ് 15നു രാവിലെ ഒമ്പതിന് കലാഭവൻ തീയേറ്ററിൽ ‘ഇന്ത്യൻ സ്വാതന്ത്ര്യസമരം’ വിഷയത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 11നു വൈകിട്ട് അഞ്ചിനു മുമ്പ് സ്‌കൂൾ അധികാരികളുടെ സാക്ഷ്യപത്രം ഉൾപ്പെടെയുള്ള അപേക്ഷ കലാഭവൻ തീയേറ്ററിലോ, ksfdcltd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. ഒന്നാം സമ്മാനം 10,000 രൂപ (പതിനായിരം രൂപ മാത്രം), രണ്ടാം സമ്മാനം  5,000 രൂപ (അയ്യായിരം രൂപ മാത്രം), മൂന്നാം സമ്മാനം 3,000 രൂപ (മൂവായിരം രൂപ മാത്രം).

പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി

2022-23 അധ്യയന വർഷത്തെ രണ്ടാം വർഷ പോളിടെക്‌നിക് ഡിപ്ലോമയുടെ നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകർക്ക് ഓഗസ്റ്റ് എട്ടു വരെ അഡ്മിഷൻ പോർട്ടലിലെ ‘Counselling Registration’ എന്ന ലിങ്ക് വഴി കൗൺസിലിംഗിനു വേണ്ടി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവരെ മാത്രമേ കൗൺസിലിംഗിനു ഹാജരാകുവാൻ അനുവദിക്കുകയുള്ളു. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള കൗൺസിലിംഗ് ജില്ലാതലത്തിൽ ഓഗസ്റ്റ് 16 മുതൽ 19 വരെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ നടത്തും.  വിശദ വിവരങ്ങൾക്ക്: www.polyadmission.org/let.

എം.സി.എ കോളേജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അംഗീകരിച്ച കോളേജ് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓഗസ്റ്റ് 8 മുതൽ കോളേജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കാം. ഓപ്ഷനുകൾ ഓഗസ്റ്റ് 12 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ: തീയതി നീട്ടി

ഗവ.കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് 2022-23 അധ്യായന വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തീയതി ഓഗസ്റ്റ് 19 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gci.

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ് ടെക്‌നോളജി, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഡിപ്ലോമാ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.വിശദ വിവരങ്ങൾക്ക്: 0471-2474720, 0471-2467728. വെബ്‌സൈറ്റ്: www.captkerala.com

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

2022-23 അധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി  ഓഗസ്റ്റ് 06 മുതൽ ഓഗസ്റ്റ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം ഓഗസ്റ്റ് 20 വരെ. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം.ജി. സർവ്വകലാശാല 

എം.ജി. ബിരുദ / ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: സാധ്യതാ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എം.ജി. സർവ്വകലാശാല ബിരുദ / ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം ആഗസ്റ്റ് 10 ന് വൈകിട്ട് അഞ്ച് മണി വരെ ലഭ്യമായിരിക്കും. 

എം.ജി. ഓൺലൈൻ പ്രോഗ്രാം: പ്രവേശന തീയതി നീട്ടി

എം.ജി. സർവ്വകലാശാലയുടെ സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന എം.കോം. ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഓൺലൈൻ ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 31 ലേക്ക് നീട്ടി.  യു.ജി.സി. യുടെ അംഗീകാരത്തോടെ നടത്തുന്ന റെഗുലർ ഡിഗ്രിക്ക് തുല്യമായ ഓൺലൈൻ പ്രോഗ്രാമുകൾ വിവിധ കാരണങ്ങളാൽ കോളേജ് പഠനം അസാധ്യമായവർക്കും ജോലിയോടൊപ്പം പഠന തുടരാൻ ആഗ്രഹിക്കുന്നവർക്കും വിദേശ വിദ്യാർത്ഥികൾക്കും ഒരു പോലെ പ്രയോജനപ്രദമാണ്.

പി.ജി. സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ എം.എ. ഗാന്ധിയൻ സ്റ്റഡീസ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് - 2022-23 അദ്ധ്യന വർഷത്തിലേക്ക് സീറ്റുകൾ ഒഴിവുണ്ട്.  ഏതെങ്കിലും വിഷയത്തിൽ (പാർട്ട് III) 45 ശതമാനം മാർക്കോടെ ബിരുദം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 10 ന് വൈകുന്നേരം നാല് മണിക്ക് മുൻപായി നേരിട്ട് വകുപ്പ് ഓഫീസിൽ ഹാജരാകണം. 

സിറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ്് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. കോഴ്‌സിൽ 2022 അഡ്മിഷനിലേക്ക് എസ്.സി. / എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.  സി.എ.റ്റി. / സി.എം.എ.റ്റി./ കെ.എം.എ.റ്റി. യോഗ്യതയുള്ള അർഹരായവർ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 10 ന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.  വിശദവിവരങ്ങൾക്ക് ഫോൺ: 0481 -  2732288

ഓപ്പൺ അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ എം.എസ്.സി മാത്തമാറ്റിക്‌സ / സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുകളുടെ 2022 ബാച്ചിലേക്ക് സീറ്റുകൾ ഒഴിവുണ്ട്.  സി.എ.റ്റി. എൻട്രൻസ് സ്‌കോർ 300 നും 100 നും ഇടയിൽ ലഭിച്ചവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ആഗസ്റ്റ് 10 ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ ഓപ്പൺ അഡ്മിഷന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് 8304870247

സ്‌പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ എം.എസ്.സി. ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് 2022 ബാച്ചിലേക്ക് എസ്.സി., എസ്.റ്റി. വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്.  അർഹരായ വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി ആഗസ്റ്റ് 10 ന് രാവിലെ 10.30 മുതൽ വകുപ്പ് ഓഫീസിൽ സ്‌പോട്ട് അഡ്മിഷന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് 8304870247

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ - 2020 അഡ്മിഷൻ - റഗുലർ / സപ്ലിമെന്ററി - രണ്ട് വർഷ കോഴ്‌സ്) ബിരുദ പരീക്ഷയുടെ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 10 മുതല് 22 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ

പരീക്ഷാ ഫലം

2022 ഏപ്രിൽ മാസത്തിൽ നടന്ന ഒൻപത് സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (2010 അഡ്മിഷൻ - ഒന്നാം മെഴ്‌സി ചാൻസ് / 2009 അഡ്മിഷൻ - രണ്ടാം മെഴ്‌സി ചാൻസ് / 2008 അഡ്മിഷൻ - മൂന്നാം മെഴ്‌സി ചാൻസ്)  പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

കണ്ണൂർ യൂണിവേഴ്സിറ്റി 

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം  സെമസ്റ്റർ ബി.എസ്.സി./ ബി.സി.എ (സി.ബി.സി.എസ്.എസ്.-ഒ ബി ഇ 2019 അഡ്മിഷൻ - സ്‌പെഷ്യൽ എക്സാം), ബി.കോം (സ്പോർട്സ് സ്പെഷ്യൽ എക്സാം) നവംബർ 2021 പരീക്ഷഫലങ്ങൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 22.08.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്

പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം -  അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം, രണ്ടാം സെമസ്റ്റർ  (ഏപ്രിൽ 2021 സെഷൻ) അസൈൻമെന്റ് 100/- രൂപ ഫൈൻ സഹിതം  ഓഗസ്റ്റ് 12 വൈകിട്ട് 5 മണി വരെ വിദൂരവിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റുകൾ  സ്വീകരിക്കുന്നതല്ല.

ബി.എ ഇംഗ്ലിഷ്,  അഫ്സൽ-ഉൽ-ഉലമ  - ഗ്രേഡ് കാർഡ് വിതരണം

മുഹറം പ്രമാണിച്ചുള്ള പൊതു അവധി ഒൻപതാം തീയ്യതിയിലേക്ക് മാറ്റിയതിനാൽ, കണ്ണൂർ  സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, എസ്.എൻ. കോളജ്, കണ്ണൂർ, കെ.എം.എം ഗവ. വിമൻസ് കോളജ്, കണ്ണൂർ എന്നീ പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത്  മൂന്നാം വർഷ ബി.എ ഇംഗ്ലിഷ്,  ബി.എ അഫ്സൽ-ഉൽ-ഉലമ മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർ‌ഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) 09.08.2022ന് വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്നത്, 08.08.2022, തിങ്കളാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു.

എം.സി.എ - എൻ.ആർ.ഐ   അഡ്മിഷൻ

മാങ്ങാട്ടുപറമ്പ കാമ്പസിലെ   ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിലെ എം.സി.എ  പ്രോഗ്രാമിന്   എൻ.ആർ.ഐ സീറ്റിലേക്ക് പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ ആഗസ്റ്റ് 12ന്    വൈകുന്നേരം 5 മണിക്ക് മുൻപായി മാങ്ങാട്ടുപറമ്പ ഇൻഫർമേഷൻ ടെക്‌നോളജി  പഠന വകുപ്പിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0497 -2784535, 9243037002

എം.സി.എ - സ്പോട്ട് അഡ്മിഷൻ

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ   ഐ.ടി സെന്ററിലെ    എം.സി.എ പ്രോഗ്രാമിന്    ഒഴിവുള്ള സീറ്റുകളിലേക്ക്  സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തുന്നു. യോഗ്യരായ   വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് 10ന്    രാവിലെ   10.30ന്  കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ  ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിൽ ആവശ്യമായ അസ്സൽ രേഖകളോടെ സ്പോട്ട്  അഡ്മിഷനിൽ  പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 -2784535, 9243037002

പരീക്ഷാകേന്ദ്രം മാറ്റി

തൃക്കരിപ്പൂർ ആർട്സ് & സയൻസ് കോളേജ് നിലവിൽ പരീക്ഷ കേന്ദ്രമല്ലാത്തതിനാൽ, നാലാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി) പരീക്ഷയ്ക്ക് പ്രസ്തുത സെൻറർ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ വിളയാങ്കോടിലെ വിറാസ് കോളേജിൽ പരീക്ഷയ്ക്ക് ഹാജരാവേണ്ടതാണ്.

പരീക്ഷ പുനഃക്രമീകരിച്ചു

09.08.2022 ന് നടത്താൻ നിശ്ചയിച്ച ഒന്നും രണ്ടും സെമസ്റ്റർ ബിടെക് (ജനുവരി 2021 സെഷൻ), മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ (ന്യൂജനറേഷൻ-ഒക്ടോബർ 2021 സെഷൻ) പരീക്ഷകൾ ആഗസ്ത് 10 ലേക്കും  നാലാം സെമസ്റ്റർ എം.ബി.എ. (ഏപ്രിൽ 2022 സെഷൻ) പരീക്ഷ ആഗസ്ത് 11 ലേക്കും മാറ്റി നിശ്ചയിച്ചു.

സീറ്റ് ഒഴിവ്

എം.എ മ്യൂസിക് 

 പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിലെ    മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ  എം.എ മ്യൂസിക് പ്രോഗ്രാമിൽ എസ്.സി,  എസ്.ടി,  വിഭാഗങ്ങൾക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 8ന്   രാവിലെ 10 മണിക്ക് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം
 
എം.ലിബ് .ഐ.എസ്. സി

താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന  ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ  മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിന് പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 8ന്  രാവിലെ 10.30ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം

ടെക്നോളജി

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോസയൻസ് ആൻഡ് നാനോടെക്നോളജി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 8ന് രാവിലെ  10  മണിക്ക് കോ ഓർഡിനേറ്റർ മുൻപാകെ അസൽ സർട്ടിഫിക്കറ്റുകളുമായി  ഹാജരാകണം 
എം.എ. ആന്ത്രോപോളജി

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ നരവംശശാസ്ത്ര പഠനവകുപ്പിൽ  എം.എ. ആന്ത്രോപോളജി പ്രോഗാമിന് പട്ടികജാതി വിഭാഗത്തിന്  രണ്ട് സീറ്റുകളും പട്ടികവർഗ വിഭാഗത്തിന്   ഒരു സീറ്റും ഒഴിവുണ്ട്.  താല്പര്യമുള്ളവർ  അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം  ഓഗസ്റ്റ് 10ന്  രാവിലെ 10:30ന് സർവകലാശാലയുടെ പാലയാട് ക്യാമ്പസ്സിലെ പഠനവകുപ്പിൽ ഹാജരാകണം.

എം.എസ്.സി മാത്തമറ്റിക്സ് 

മങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ എം എസ് സി മാത്തമറ്റിക്സ്  പ്രോഗാമിൽ  എസ്.സി,  എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്ക്റ്റുകൾ സഹിതം ആഗസ്റ്റ് 10ന്  രാവിലെ 11 മണിക്ക് മങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ മാത്തമറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം . 

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021   പരീക്ഷകൾക്കായുള്ള വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷനുള്ള ലിങ്ക് ആഗസ്ത് 11 മുതൽ ലഭ്യമാകും. ഇതിലേക്കായുള്ള പരീക്ഷാ ഫീസ് എസ്.ബി.ഐ ഇപേയ്‌മെന്റ് ഗേറ്റ് വേ  വഴി മാത്രമേ അടക്കാൻ സാധിക്കുകയുള്ളു. പരീക്ഷകൾക്ക് 11.08.2022 മുതൽ 16.08 2022 വരെ പിഴയില്ലാതെയും 19.08.20222 വരെ പിഴയോടു കൂടിയും  ഓൺലൈനായി അപേക്ഷിക്കാം. 

പ്രായോഗിക  പരീക്ഷകൾ

ഒന്നാം സെമസ്റ്റർ  ബി.എ. മ്യൂസിക് ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി), നവംബർ  2021 പ്രായോഗിക  പരീക്ഷകൾ 2022 ആഗസ്ത്  10- ന് രാവിലെ 10.00 മുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ്-ൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്

പുനർമൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

0 comments: