2022, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

(August 25)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പ്ലസ് വണ്‍, വി.എച്ച്‌.എസ്.ഇ പ്ര​വേ​ശ​നം ;അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇത്തവണ പ്രവേശനം ലഭിക്കുമെന്ന്​ മന്ത്രി

സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ണ്‍, വി.​എ​ച്ച്‌.​എ​സ്.​ഇ ക്ലാ​സു​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി.3,16,687 ല​ക്ഷം കു​ട്ടി​ക​ളാ​ണ് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം നേ​ടി​യ​ത്. 389 സ്കൂ​ളു​ക​ളി​ലാ​യി മു​പ്പ​തി​നാ​യി​രം വി.​എ​ച്ച്‌.​എ​സ്.​ഇ വി​ദ്യാ​ര്‍​ഥി​ക​ളും പ്ര​വേ​ശ​നം നേ​ടി. മു​ഖ്യ ഘ​ട്ട​ത്തി​ലെ അ​വ​സാ​ന അ​ലോ​ട്ട്മെ​ന്റ് വ്യാ​ഴാ​ഴ്ച പൂ​ര്‍​ത്തി​യാ​യി. തു​ട​ര്‍​ന്ന് സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്​​മെ​ന്റ് ആ​രം​ഭി​ക്കും. അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഇ​ത്ത​വ​ണ പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.ആ​ഗ്ര​ഹി​ച്ച സ്കൂ​ളു​ക​ളി​ലോ കോ​ഴ്സി​ലോ പ്ര​വേ​ശ​നം കി​ട്ടാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കാം. എ​ന്നാ​ല്‍, എ​ല്ലാ​വ​ര്‍​ക്കും പ്ര​വേ​ശ​നം ഉ​റ​പ്പാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 89 ബാ​ച്ചു​ക​ള്‍ പു​തു​താ​യി അ​നു​വ​ദി​ച്ചു, 30 ശ​ത​മാ​നം സീ​റ്റ് വ​ര്‍​ധി​പ്പി​ച്ച​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കെൽട്രോണിൽ ജേർണലിസം പഠിക്കാം; യോ​ഗ്യത ബിരുദം, അവസാന തീയതി സെപ്റ്റംബർ 10

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമകോഴ്സിൽ 2022-23 ബാച്ചില്‍ സീറ്റൊഴിവുണ്ട്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍ വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈല്‍ ജേണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയിൽ പരിശീലനം ലഭിക്കും. ടെലിവിഷന്‍ വാര്‍ത്താചാനലുകളിലും ഡിജിറ്റല്‍ വാര്‍ത്താചാനലുകളിലും പഠനസമയത്ത് പരിശീലനവും പ്ലേസ്‌മെന്റ്സഹായവും ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി സെപ്റ്റംബര്‍ 10. വിശദാംശങ്ങള്‍ക്ക്  : 9544958182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 2nd ഫ്ലോർ, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695014. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 3rd ഫ്ലോർ, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673002.

കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത കോഴ്‌സുകള്‍

കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത കോഴ്‌സുകളായ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി. ഡി.സി.എ, പി.ജി.ഡി.സി.എ അക്കൗണ്‍ിംഗ്, പ്രോഗ്രാമിംഗ് കോഴ്‌സുകളായ ജാവ, പൈത്തണ്‍, പി.എച്.പി, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ സെന്ററില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 0471 2337450, 859060527

ബാച്ചിലര്‍ ഓഫ് ഡിസൈന്‍ 2022  അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ബാച്ചിലര്‍ ഓഫ് ഡിസൈന്‍ 2022 കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആഗസറ്റ് 29 നകം ഓണ്‍ലൈനായി നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കണം. ഫീസടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷന്‍ പുന: ക്രമീകരണം ആഗസ്റ്റ് 29 മുതല്‍ 31 അഞ്ച് മണി വരെയായിരിക്കും. വിവരങ്ങള്‍ക്ക് 0471 2324396, 2560327.

ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ

സെൻട്രൽ പോളിടെക്‌നിക് കോളേജിൽ 2022-23 ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റെൽ ടെക്‌നോളജി ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 30ന് രാവിലെ 10 മുതൽ പ്രവേശനം നടത്തും.  നിലവിലുള്ള ഒഴിവുകൾ, അഡ്മിഷൻ, ഫീസ് സംബന്ധിച്ച വിവരങ്ങൾ www.polyadmission.org/let ൽ ലഭിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2360391.

കോഷൻ ഡെപ്പോസിറ്റ്

സ്‌കോൾ കേരള മുഖേന ഡി.സി.എ കോഴ്സിൽ ഒന്ന് മുതൽ അഞ്ച് വരെ ബാച്ചുകളിൽ പഠനം പൂർത്തിയാക്കിയവരിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത വിദ്യാർഥികൾ രസീത് സമർപ്പിക്കണം. കോഴ്സ് ഫീസ് പൂർണമായും അടച്ച് കോഷൻ ഡെപ്പോസിറ്റ് ഇനത്തിൽ ഒടുക്കിയ 200 രൂപ തിരികെ ലഭിക്കാൻ www.scolekerala.org യിൽ നിന്ന് രസീതിന്റെ പകർപ്പ്, ഒപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം സ്‌കോൾ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിലോ, എക്സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം- 695 012 എന്ന വിലാസത്തിലോ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2342950, 2342369

ഐ.ടി.ഐ ഒന്നാംഘട്ട പ്രവേശനം

കഴക്കൂട്ടം ഗവ. ഐ.ടി.ഐയിലെ 2022 അധ്യയന വർഷത്തേക്കുള്ള അഡ്മിഷന്റെ ഒന്നാം ഘട്ട പ്രവേശനം 27ന് രാവിലെ 8.30ന് നടക്കും. പ്രവേശനത്തിന് അർഹരായവരുടെ റാങ്ക് ലിസ്റ്റും ചാൻസസ് ലിസ്റ്റും നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ പേരുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പും ടി.സിയും നിശ്ചിത ഫീസും മറ്റ് അനുബന്ധ രേഖകളും സഹിതം രക്ഷിതാവിനോടൊപ്പം ഐ.ടി.ഐയിൽ ഹാജരാകണം. വിശദാംശങ്ങൾക്ക്: 0471-2418317, 9446272289, 8129714891.

ഇഗ്നോ പ്രവേശനം: തീയതി നീട്ടി

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) 2022 ജൂലായ് അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി (ഫ്രഷ്/റീ-റെജിസ്‌ട്രേഷൻ) സെപ്റ്റംബർ  ഒമ്പതുവരെ നീട്ടി.പ്രവേശനത്തിനുള്ള അപേക്ഷകൾ ignouadmission.samarth.edu.in വഴി ഓൺലൈനായി സമർപ്പിക്കണം. ഇഗ്‌നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജൂലായ്  2022 സെഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾ അവരുടെ യുസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യുനതകളുണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യുകയും വേണം.വിശദവിവരങ്ങൾക്ക് ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിങ്, കിള്ളിപ്പാലം, കരമന പി.ഒ., തിരുവനന്തപുരം-695 002 എന്ന വിലാസത്തിൽ ബന്ധപ്പെടുക. 

ട്രാവൽ ആൻഡ് ടൂറിസം ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റി.ഇ. യുടെ അംഗീകാരത്തോടെ നടത്തുന്ന ട്രാവൽ ആൻഡ് ടൂറിസം- ബി.ബി.എ, എം.ബി.എ കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9447013046, 0471-2329539, 2327707.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം.ജി. സർവ്വകലാശാല

ഇയോണിയൻ 2022' ന് തുടക്കമായി

എം.ജി. സർവ്വകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിന്റെ ആഭിമുഖ്യത്തിലുള്ള സമൂഹ്യശാസ്ത്രമേള 'ഇയോണിയൻ 2022' ആഗസ്റ്റ് 24 ന് സർവ്വകലാശാല പ്രോ വൈസ് ചാൻസലർ പ്രോഫ. സി.റ്റി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.  സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ഡയറക്ടർ ഡോ. അഭിലാഷ് ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശ്രീ. സേതുരാമൻ ഐ.പി.എസ്. 'ചരിത്രത്തിന്റെ ജനിതകവായന: മലയാള ചരിത്രത്തിന്റെ പുന: പരിശോധന' എന്ന വിഷയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തി. 

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളുടെ അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. കോഴ്‌സുകളുടെ പരീക്ഷകൾ സെപ്റ്റംബർ 13 ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

അപേക്ഷാ തീയതി

മൂന്നാം സെമസ്റ്റർ (2019 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ (2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / 2018 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി) ബി.ആർക്ക് ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14 വരെയും പിഴയോടു കൂടി സെപ്റ്റംബർ 15 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 16 നും അപേക്ഷിക്കാം.  വിദ്യാർത്ഥികൾ പേപ്പറൊന്നിന് 60 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2020 അഡ്മിഷൻ - റഗുലർ / 2017-2019 അഡ്മിഷൻ - സപ്ലിമെന്ററി/ 2016 അഡ്മിഷൻ - ഒന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14 വരെയും പിഴയോടു കൂടി സെപ്റ്റംബർ 15 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 16 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.എസ്.സി. മാത്തമാറ്റിക്‌സ് മോഡൽ II കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്. - 2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ് / 2017, 2018, 2019 അഡ്മിഷൻ - റീ-അപ്പിയറൻസ്) ജൂൺ 2022 പരീക്ഷയുടെ സോഫ്റ്റ്‌വെയർ ലാബ് I എന്ന പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 29 ന് നടത്തും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

എം.ജി. ബിരുദ-ഇന്റഗ്രേറ്റഡ് ഏകജാലകം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്‌മെന്റ് ലഭിച്ചവർ ആഗസ്റ്റ് 26 ന് വൈകിട്ട് നാല് മണിക്ക് മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി പ്രവേശനമെടുക്കേണ്ടതാണ്.

കണ്ണൂർ സർവകലാശാല  · 

ഓൺലൈനായി അപേക്ഷിക്കാനുള്ള  തീയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസ്,നീലേശ്വരം ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തുന്ന  പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിലേക്കുള്ള 2022-23 വർഷത്തെ പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 31  വരെയായി നീട്ടി.വിശദാംശങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. 

സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസ് ഹിന്ദി ഡിപ്പാർട്മെന്റിൽ എം.എ ഹിന്ദി പ്രോഗ്രാമിന് സീറ്റുകൾ ഒഴിവ് . യോഗ്യതയുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്ത് 29 ന് രാവിലെ 10.30 മണിക്ക്‌ വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സംവരണം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷക്ക്‌ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ :8921288025

സംരഭക ദിനം ആഘോഷിച്ചു.

കണ്ണൂർ സർവകലാശാല ടെക്നോളജി ബിസിനസ്‌ ഇന്ക്യൂബറ്റർ, ഐ ഐ സി എന്നിവയുടെ ആഭിമുഖ്യത്തിൽ സംരഭക ദിനം വിപുലമായി ആഘോഷിച്ചു. ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്‌ ഡോ. ജോസഫ് ബെനവൻ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ മികച്ച വനിതാ സംരഭകരായ ശ്രീമതി. ലിസ മായൻ, സ്മിത സുകുമാരൻ, അനാമിക അനിൽ എന്നിവരെ വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ആദരിച്ചു. ഡോ. യു. ഫൈസൽ, മുനീർ ടി കെ എന്നിവർ സംബന്ധിച്ചു.

കാലിക്കറ്റ് സര്‍വകലാശാലാ 

കമ്പ്യൂട്ടര്‍ സയന്‍സ് / ആപ്ലിക്കേഷന്‍ റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് / ആപ്ലിക്കേഷന്‍ റിഫ്രഷര്‍ കോഴ്‌സിലേക്ക് സപ്തംബര്‍ 12 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രസ്തുത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ - 0494 2407350, 7351. (ugchrdc.uoc.ac.in)

പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എക്കണോമിക്‌സ് പഠനവിഭാഗത്തില്‍ ഒഴിവുള്ള പ്രൊഫസര്‍ തസ്തികയില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. സര്‍വകലാശാലകളിലെയും ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെയും യു.ജി.സി. റഗുലേഷന്‍ പ്രകാരം യോഗ്യതകളുള്ള അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് എം.എസ് സി. ബയോകെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 2 വരെ അപേക്ഷിക്കാം.

മാര്‍ക്ക് ലിസ്റ്റ് വിതരണം

എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. ഹിസ്റ്ററി മെയ് 2020 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മെയിന്‍ സെന്ററുകളില്‍ നിന്നും 26 മുതല്‍ വിതരണം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെയിന്‍ സെന്ററായിട്ടുള്ളവര്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റണം.     





0 comments: