2022, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

വിക്‌ടേഴ്‌സിൽ ഇന്ന് (ഓഗസ്റ്റ് 01) മുതൽ രണ്ടു പുതിയ പരിപാടികൾ

 

കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ  ഇന്ന്  (ഓഗസ്റ്റ് 01) മുതൽ രണ്ട് പുതിയ പരിപാടികൾ ആരംഭിക്കുന്നു. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലുള്ള കുട്ടികളുടെ സ്‌പോക്കൺ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തിലും അക്കാദമിക തലത്തിലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉയർത്തുന്നതിനുമായി തയ്യാറാക്കിയ ‘കൺവേഴ്‌സിംഗ്ലി യുവേഴ്‌സ്’ ഓഗസ്റ്റ് ഒന്ന് മുതൽ എല്ലാ തിങ്കളാഴ്ചയും രാവിലെ എട്ടിനും വൈകുന്നേരം ആറിനും സംപ്രേഷണം ചെയ്യും.

ഇൻ കോൺവർസേഷൻ’ സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളുടെ അനുഭവങ്ങൾ, പ്രവർത്തനമേഖലകൾ ഉൾപ്പെടെ പരിചയപ്പെടുത്തുന്ന പരിപാടിയാണ് ഇത്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമാകുന്ന തരത്തിലാണ് പരിപാടിയുടെ നിർമാണം. എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം ഏഴിനും ചൊവ്വാഴ്ച രാവിലെ ഏഴിനുമാണ് സംപ്രേഷണം. ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തുന്നത് കാവാലം ശ്രീകുമാറാണ്.


0 comments: