2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

കാപ്പി കുടിച്ച്‌​ ജോലി ചെയ്യണോ​? വരൂ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ ഡിപ്ലോമ ഇന്‍ കോഫി ക്വാളിറ്റി മാനേജ്​മെന്‍റ് പഠിക്കാം

 

കാപ്പി കുടിക്കാന്‍ ഇഷ്​ടമില്ലാത്തവര്‍ കുറവായിരിക്കണം. കാപ്പി രുചിക്കുന്നതു തന്നെ ​ഒരു ജോലിയായാലോ? കാപ്പിയുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായി പാഠ്യപദ്ധതി തന്നെ നിലവിലുണ്ട്​.അതാണ്​ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ ഡിപ്ലോമ ഇന്‍ കോഫി ക്വാളിറ്റി മാനേജ്​മെന്‍റ്​. 12 മാസമാണ്​ കോഴ്​സി​ന്‍റ കാലാവധി.അപേക്ഷ സെപ്​റ്റംബര്‍ 16നകം നല്‍കണം. കോഫി ടെസ്​റ്ററാകുന്നതിനുള്ള പ്രത്യേക പരിജ്​ഞാനവും ഈ കോഴ്​സിലൂടെ ലഭിക്കും. കാപ്പിക്കൃഷി, ഗുണനിയന്ത്രണം, വിപണനം തുടങ്ങിയവയും പാഠ്യപദ്ധതിയിലുണ്ട്. കോഫി ടേസ്‌റ്റര്‍ നിയമനത്തിനും ഈ യോഗ്യത സഹായകമാണ്.

ഇന്ത്യന്‍ കോഫി ബോര്‍ഡി​ന്‍റ ആഭിമുഖ്യത്തില്‍ ബെംഗലൂരുവിനടത്ത്​ ചികമാംഗലൂരിലെ സി.സി.ആര്‍.ഐയില്‍ വെച്ചാണ്​ കോഴ്​സ്​ നടത്തുന്നത്​. പഠിച്ചിറങ്ങുന്നവര്‍ക്ക്​ ഇന്ത്യന്‍ കോഫി ഇന്‍ഡസ്​ട്രിയിലും എക്​സ്​പോര്‍ട്ട്​ ഡിവിഷനിലും കാപ്പി ഉല്‍പ്പാദന മേഖലയും മറ്റും ക്വാളിറ്റി മാനേജ്​മെന്‍റ്​ ഡിവിഷനില്‍ മികച്ച തൊഴില്‍ സാധ്യതയുണ്ട്​.

ബോട്ടണി, സുവോളജി, കെമിസ്‌ട്രി, ബയോടെക്‌നോളജി, ബയോസയന്‍സ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയന്‍സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ് ഇവയിലൊന്നെങ്കിലും അടങ്ങിയ ബിരുദം, ഏതെങ്കിലും ആഗ്രികള്‍ചറല്‍ സയന്‍സ് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക്, ജനുവരി 5നു നടത്തുന്ന ഇന്റര്‍വ്യൂ, ‌നാവിന്റെ സംവേദനശേഷി പരിശോധന എന്നിവ ആസ്പദമാക്കിയാണ് തെരഞ്ഞെടുപ്പ്​. കോഴ്‌സ് ഫീ രണ്ടര ലക്ഷം രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്www.indiacoffee.org കാണുക.

0 comments: