2022, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

എം.എഡ് അലോട്ട്‌മെന്റ്

 

സര്‍വകലാശാല എം.എഡ് പ്രവേശനത്തിന്റെ ട്രെയിനിങ് കോളജുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റും സര്‍വകലാശാല പഠനവിഭാഗത്തിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.അലോട്ട്‌മെന്റ് ലഭിച്ചവര്‍ സെപ്റ്റംബര്‍ മൂന്നിനു മുമ്ബ് ഫീസടച്ച്‌ അലോട്ട്‌മെന്റ് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍നിന്ന് പുറത്താവുകയും ചെയ്യും.എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്‍ഡേറ്ററി ഫീസ്. ട്രെയിനിങ് കോളജുകളിലേക്കുള്ള രണ്ടാം അലോട്ട്‌മെന്റ് സെപ്റ്റംബര്‍ ആറിന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2660600.

0 comments: