പോണ്ടിച്ചേരി സർവ്വകലാശാല മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ ഈ വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 15 വരെ നീട്ടി. പട്ടികജാതി/ പട്ടികവർഗ/ ഒ ബി സി/ ഇ ഡബ്ല്യു എസ് എന്നീ വിഭാഗങ്ങൾക്ക് അർഹമായ സംവരണം ലഭിക്കും.
ബിരുദാനന്തര ബിരുദ തലത്തിൽ (എം വോക്) ഫാഷൻ ടെക്‌നോളജി, ബിരുദ തലത്തിൽ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ആന്റ് മാസ് സെക്രട്ടറിയൽ അസിസ്റ്റൻസ്, ഫാഷൻ ടെക്‌നോളജി, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്‌സുകളും റേഡിയോഗ്രാഫിക് ആന്റ് ഇമേജിങ് ടെക്‌നോളജി, ടൂറിസം ആന്റ് സർവീസ് ഇൻഡസ്ട്രി എന്നീ ഒരു വർഷ ഡിപ്ലോമ കോഴ്‌സുകളും വസ്ത്ര ആഭരണ നിർമാണത്തിൽ ആറുമാസ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
https://puccmaheadm.samarth.edu.in എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കണം. ബിരുദ കോഴ്‌സുകൾക്ക് പ്ലസ്ടു/ വിഎച്ച് സിയും, എം വോക് ഫാഷൻ ടെക്‌നോളജിക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി ഇല്ല. ഫോൺ: 9207982622, 9495720870.
0 comments: