2022, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഐ.ഐ.ടികളില്‍ മെഡിസിന്‍ പഠിക്കാം, യൂനിവേഴ്സിറ്റികള്‍ അധ്യാപകര്‍ക്ക് പരി​ശീലനം നല്‍കണം -പുതിയ നിര്‍ദേശവുമായി യു.ജി.സി

 

അധികം വൈകാതെ വിദ്യാര്‍ഥികള്‍ക്ക് ഐ.ഐ.ടികളില്‍ മെഡിസിനും പഠിക്കാം. പൊതു സര്‍വകലാശാലകളില്‍ ഗവേഷണവും നടത്താം.എങ്ങനെയെന്നല്ലേ? ഉന്നത വിദ്യാഭ്യാസമേഖലയില്‍ അടിമുടി പരിഷ്കരണത്തിന് ഒരുങ്ങുകയാണ് യു.ജി.സി. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതു സംബന്ധിച്ച്‌ യു.ജി.സി ഉന്നത സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇരട്ട ബിരുദം, ലയനം, ഓണ്‍ലൈന്‍ കോഴ്സുകള്‍ എന്നിവയടക്കമുള്ളവ പഠിപ്പിക്കാന്‍ യു.ജി.സി കോളജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതു വഴി ഊര്‍ജസ്വലരായ വിദഗ്ധസംഘത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വൈവിധ്യമാര്‍ന്ന യൂനിവേഴ്സിറ്റികള്‍ പഠിപ്പിക്കുന്ന കോളജുകളും യൂനിവേഴ്സിറ്റികളുമായി ഉയര്‍ത്തണമെന്നാണ് 2020ലെ കേന്ദ്ര ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നതെന്നും സര്‍വകലാശാലകള്‍ക്ക് യു.ജി.സി അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

0 comments: