യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന് (യു.ജി.സി) ഒറ്റപ്പെണ്‍കുട്ടിക്കും വിരമിച്ച അധ്യാപകര്‍ക്കുമടക്കം ഫെലോഷിപ് നല്‍കും.അഞ്ച് തരം ഫെലോഷിപ്പുകള്‍ അധ്യാപകദിനമായ തിങ്കളാഴ്ച പ്രഖ്യാപിക്കും.മാതാപിതാക്കളുടെ ഏക പെണ്‍കുട്ടിക്ക് സാവിത്രിഭായ് ജ്യോതിറാവു ഫുലെ ഫെലോഷിപ്, ഡോ. രാധാകൃഷ്ണന് യു.ജി.സി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്, വിരമിച്ച അധ്യാപകര്‍ക്കുള്ള ഫെലോഷിപ്, നിലവിലെ അധ്യാപകര്‍ക്ക് ഗവേഷണ സഹായം, പുതുതായി ജോലിയില്‍ ചേര്‍ന്ന അധ്യാപകര്‍ക്ക് ഡോ. കോത്താരി ഗവേഷണ സഹായം എന്നിവയാണ് പുതിയ പദ്ധതികളെന്ന് യു.ജി.സി ചെയര്മാന് ജഗദീഷ് കുമാര്‍ പറഞ്ഞു.അരലക്ഷം രൂപ വീതം മാസം നല്‍കും. മറ്റ് ചെലവുകള്‍ക്കായി അരലക്ഷം വര്‍ഷത്തിലും നല്‍കും.
0 comments: