2022, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഭീമമായ ഫീസ് വര്‍ധന; ഐ.​ഐ.ടി പഠനം അപ്രാപ്യമായി വിദ്യാര്‍ഥികള്‍; ഡല്‍ഹി ഐ.ഐ.ടിക്കു മുന്നില്‍ പ്രതിഷേധം

ഫീസ് കുത്തനെ വര്‍ധിപ്പിച്ചതു മൂലം ഐ​.ഐ.ടി പഠനം അപ്രാപ്യമായി വിദ്യാര്‍ഥികള്‍. തുടര്‍ന്ന് രാജ്യത്തെ വിവിധ ഐ.ഐ.ടികള്‍ക്കു മുന്നില്‍ പ്രതിഷേധം കനക്കുകയാണ്.ഒരു മാസം മുൻപ്  ബോംബെ ഐ​.ഐ.ടിയിലെ വിദ്യാര്‍ഥികള്‍ ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു.ആഗസ്റ്റ് 31ന് ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ഥികളും പ്രതിഷേധം നടത്തി. എം.ടെക് വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ് നൂറുശതമാനമാണ് വര്‍ധിപ്പിച്ചത്. 2022-2023 അധ്യയന വര്‍ഷത്തില്‍ ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ഥികള്‍ ട്യൂഷന്‍ ഫീസ് ഇനത്തില്‍ 53,100 ആയാണ് വര്‍ധിപ്പിച്ചത്. ഹോസ്റ്റല്‍ ഫീസ് ഇതിനു പുറമെ വേറെ നല്‍കണം. ആകെ ഫീസിന്റെ ഒരു ഘടകമാണ് ട്യൂഷന്‍ ഫീസ്. കഴിഞ്ഞ വര്‍ഷം 26,450 രൂപയായിരുന്നു ട്യൂഷന്‍ ഫീസ്. ഒരു സെമസ്റ്ററിന് 10,000 രൂപയായിരുന്നത് 25000 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. പി.എച്ച്‌ഡി വിദ്യാര്‍ഥികളുടെ ഫീസ് 20,150ല്‍ നിന്ന് 30,850രൂപയായി വര്‍ധിപ്പിച്ചു. ബോംബെ ഐ​.ഐ.ടിയില്‍ ഓരോ സെമസ്റ്ററിനും ട്യൂഷന്‍ ഫീസ് 5000ത്തില്‍ നിന്ന് 30,000രൂപയായും കുത്തനെ വര്‍ധിപ്പിച്ചിരിക്കയാണ്. ട്യൂഷന്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കുമ്പോൾ അതിനനുസരിച്ച്‌ സ്റൈപ്പന്റ് വര്‍ധിപ്പിക്കാത്തത് എം.ടെക് വിദ്യാര്‍ഥികള്‍ക്ക് എന്തുകൊണ്ടാണെന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം. ഒരു മാസത്തേക്ക് 12,400 രൂപയാണ് സ്റ്റൈപ്പന്റായി ലഭിക്കുന്നത്.

0 comments: