2022, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

പണം കരുതി വയ്ക്കാം; ഈ മാസം ഒമ്പത് ദിവസവും ബാങ്ക് അവധി

 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിവസങ്ങളുടെ പട്ടിക അനുസരിച്ച്‌ സെപ്റ്റംബര്‍ മാസത്തില്‍ ഒമ്പത് ദിവസം കേരളത്തിലെ ബാങ്കുകള്‍ക്ക് അവധി.അവധി ദിവസങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് ബാങ്ക് ഇടപാട് നടത്തിയാല്‍ പണ ക്ഷാമം ഒഴിവാക്കാം. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഉള്ള അവധികള്‍ അടക്കമാണ് ഒമ്പത് അവധികള്‍.

എല്ലാ വര്‍ഷത്തിന്റെയും തുടക്കത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആ വര്‍ഷത്തെ ബാങ്ക് അവധി ദിനങ്ങള്‍ തങ്ങളുടെ വാര്‍ഷിക അവധി ദിന പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം അവധി ദിവസങ്ങളായി പ്രഖ്യാപിച്ച വാരാന്ത്യ അവധികളുംവിവിധ ഉത്സവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തിലെ ബാങ്കുകളുടെ അവധി

സെപ്റ്റംബര്‍ 4 - ഞായര്‍-അഖിലേന്ത്യാ ബാങ്ക് അവധി

സെപ്റ്റംബര്‍ 7 - ബുധന്‍ - ഒന്നാം ഓണം

സെപ്റ്റംബര്‍ 8 - വ്യാഴം - തിരുവോണം

സെപ്റ്റംബര്‍ 10 - ശനി - രണ്ടാം ശനിയാഴ്ച, ശ്രീനാരായണ ഗുരു ഗുരുജയന്തി

സെപ്റ്റംബര്‍ 11 - ഞായര്‍ - അഖിലേന്ത്യാ ബാങ്ക് അവധി

സെപ്റ്റംബര്‍ 18 - ഞായര്‍ - അഖിലേന്ത്യാ ബാങ്ക് അവധി

സെപ്റ്റംബര്‍ 21 - ബുധന്‍ - ശ്രീനാരായണ ഗുരു സമാധി ദിനം

സെപ്റ്റംബര്‍ 24 - നാലാം ശനിയാഴ്ച-അഖിലേന്ത്യാ ബാങ്ക് അവധി

സെപ്റ്റംബര്‍ 25 - ഞായര്‍-അഖിലേന്ത്യാ ബാങ്ക് അവധി

0 comments: