പഠനമികവിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; അർഹതപ്പെട്ടവർ ആരൊക്കെ?
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തെ പഠന മികവിനുള്ള സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകാരിച്ചിട്ടുള്ള സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതല്‍ മുകളിലേയ്ക്കുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ കോഴ്‌സിനും അടിസ്ഥാന യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം.8,9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ യഥാക്രമം 70% മാര്‍ക്കോടെ 7,8,9,10 ക്ലാസുകള്‍ വിജയിച്ചിരിക്കണം. തൊഴിലാളികളുടെ മക്കളില്‍ 2022 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ് മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങള്‍ നല്‍കും. അപേക്ഷകള്‍ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് സമര്‍പ്പിക്കണം. ഒക്ടോബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0487-2364900
കട്ടേല റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റൊഴിവ്
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകാര്യം കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടിക ജാതി, പട്ടിക വര്‍ഗ ജനറല്‍ വിഭാഗത്തിലെ കുട്ടികളില്‍ നിന്നും സെലക്ഷന്‍ നടത്തുന്നു. ഈ വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സെപ്തംബര്‍ 17നു രാവിലെ 10 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തുന്ന എഴുത്തുപരീക്ഷയ്ക്ക് ഹാജരാകാവുന്നതാണ്. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക കുടുംബ വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രാക്തന ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി ബാധകമല്ല. എഴുത്തുപരീക്ഷക്ക് ഹാജരാകുമ്പോള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും കുട്ടിയുടെ ഒരു പാസ്‌പോര്‍ട്ട് സെസ് ഫോട്ടോയും രക്ഷിതാക്കള്‍ കൊണ്ടുവരേണ്ടതാണെന്ന് ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2597900.
എം.സി.എ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം സെപ്റ്റംബർ 1 ഉച്ചയ്ക്ക് 12 മണി വരെ നടത്തും. അപേക്ഷകർ ഓൺലൈനായി സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് 2022 സെപ്റ്റംബർ 2 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
തൊഴിലധിഷ്ഠിത കംമ്പ്യൂട്ടർ കോഴ്‌സ്
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന Data Entry and Office Automation (Eng & Mal) കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in ൽ സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.
എം.എസ്.സി അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട് മിംസ് കോളേജ് ഓഫ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്‌സി (എം.എൽ.ടി) 2021-22 വർഷത്തെ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ വിവരങ്ങൾ പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യണം. അവസാന തീയതി ഈ മാസം 11ന് വൈകിട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ)ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി സെപ്റ്റംബർ ആറിനകം ഫീസ് അടയ്ക്കേണ്ടതാണ്. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം സെപ്റ്റംബർ 12 വരെ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് താൽക്കാലിക/ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈഴവ/ ബില്ലവ/ തീയ്യ വിഭാഗത്തിലുള്ള ഒഴിവിലേക്ക് ബി.എസ്.സി., എം.എൽ.ടി. യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രതിമാസം 20000 രൂപയാണ് വേതനം.താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചം, അധികയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 15 നകം ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം - 686560 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
പരീക്ഷാ ഫലം
2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്്.എസ്. എം.എസ്.സി. സൈക്കോളജി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് എം.ജി.യു ഇന്നൊവേഷൻ ഫൗണ്ടേഷന്റെ സാങ്കേതിക സഹായം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീന് ലേണിംഗ്, ആർട്ടിഫിഷ്യൽ ന്യറൽ നെറ്റ്‌വർക്കിങ്, എഫ്.പി.ജി.എ., സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, മൊബൈൽ ആന്റ് വെബ് ആപ്ലിക്കേഷനുകൾ, നാനോ ടെക്‌നോളജി, ബയോ ഇൻഫർമാറ്റിക്‌സ് ഡ്രഗ് ഡിസൈൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് വെർച്വൽ ആയും നേരിട്ടും എം.ജി.യു. ഇന്നൊവേഷൻ ഫൗണ്ടേഷന്റെ സാങ്കേതിക സഹായം എത്തിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലകളിൽ നിന്നുള്ള വ്യവസായ സ്ഥാപനങ്ങളുടെയും വിദഗ്ദരുടെയും മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനവും ഫൗണ്ടേഷൻ മുഖേന ലഭ്യമാക്കും.
പി.ജി./ബി.എഡ് ഏകജാലകം: പ്രത്യേക അലോട്ട്‌മെന്റിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ
പി.ജി./ബി.എഡ് ഏകജാലകത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള പ്രത്യേക അലോട്‌മെന്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ മൂന്ന് വരെ ലഭ്യമായിരിക്കും.ഒന്ന് മുതൽ മൂന്നു വരെയുള്ള അലോട്‌മെന്റുകളിൽ, ലഭിച്ച അലോട്‌മെന്റുകളിൽ തൃപ്തരല്ലാത്തവർക്കും നിലവിൽ അലോട്‌മെന്റ് ലഭിക്കാത്തവർക്കും അലോട്‌മെന്റ് ലഭിച്ചിട്ട് വിവിധ കാരണങ്ങളാൽ റിജെക്ട് ആയിപ്പോയവർക്കുമുൾപ്പടെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട എല്ലാ വിഭാഗം അപേക്ഷകർക്കും പ്രത്യേക അലോട്‌മെന്റിൽ അപേക്ഷിക്കാം.
പി.ജി. പ്രോഗ്രാമിലേക്കുള്ള അപേക്ഷ തീയതി നീട്ടി
മഹാത്മാഗാന്ധി സർവകലാശാലയുടെയും കണ്ണൂർ സർവകലാശാലയുടെയും സംയുക്ത പി ജി പ്രോഗ്രാം ആയ എം.എസ്.സി. ഫിസിക്‌സ് (നാനോസയൻസ് ആന്റ് നാനോടെക്‌നോളജി)/ എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് ആന്റ് നാനോടെക്‌നോളജി) കോഴ്‌സിലേക്ക് സെപ്റ്റംബർ അഞ്ച് വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.എച്ച്.എം. (2021 അഡ്മിഷൻ - റഗുലർ / 2020 അഡ്മിഷൻ - സപ്ലിമെന്ററി - ന്യു സ്‌കീം) (2014 മുതൽ 2019 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി / 2013 അഡ്മിഷൻ - മെഴ്‌സി ചാൻസ് - ഓൾഡ് സ്‌കീം) ആഗസ്റ്റ് 2022 ന്റെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 12 മുതൽ 14 വരെ പാലാ, സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിൽ വച്ച് നടത്തും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ്) സപ്ലിമെന്ററി / മെഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം 2015 അഡ്മിഷന് മുൻപള്ളവർക്ക് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടും 2015 അഡ്മിഷൻ മുതലുള്ളവർക്ക് ഓൺലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
ലഹരിക്കെതിരെ എം.ജി. സർവ്വകലാശാല ഏകദിന ശില്പശാലകൾ സംഘടിപ്പിക്കുന്നു
മഹാത്മഗാന്ധി സർവ്വകലാശാല ഡിപ്പാർട്ട്‌മെൻറ് ഓഫ് സ്റ്റുഡന്റ് സർവ്വീസസിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ 'ഞാൻ മാറുന്നു എന്നിലൂടെ സമൂഹവും' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന എന്ന ഏകദിന ശില്പശാലയുടെ ഉദ്ഘാടനം മാന്നാനം കെ.ഇ കോളേജിൽ വച്ച് മഹാത്മ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ് നിർവ്വഹിച്ചു. വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളിലും അതുവഴി സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്താനും അവയെ നേരിടാനുള്ള പരിഹാരമാർഗ്ഗങ്ങളെന്തെന്നു ചിന്തിക്കാനുമാണീ ഏകദിന ശില്പശാല ലക്ഷ്യം വയ്ക്കുന്നത്.
എം.ജി. യിൽ ബിരുദ സർട്ടിഫിക്കറ്റ് അപേക്ഷ തീർപ്പാക്കൽ സെപ്റ്റംബർ രണ്ടിന്
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായി ഒരു സ്‌പെഷ്യൽ ഡ്രൈവ് സർവ്വകലാശാല ആരംഭിച്ചിരുന്നു. പോരായ്മകളില്ലാത്ത അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാവുന്നില്ല എന്നതിനാൽ അപേക്ഷകർ ഇനിയും പോരായ്മകൾ പരിഹരിക്കാത്ത അപേക്ഷകൾക്ക് വേണ്ടിയാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നത്.
0 comments: