കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫുഡ്കോർപറേഷൻ ഓഫ് ഇന്ത്യയില്‍ (FCI) നിരവധി ഒഴിവുകള്‍. മേഖലാടിസ്ഥാനത്തിൽ നോൺഎക്സിക്യൂട്ടീവുകളെ റിക്രൂട്ട് ചെയ്യുകയാണ് FCI. വിവിധ തസ്തികകളിലായി ഏകദേശം 5043 ഒഴിവുകളാണ് ഉള്ളത്. (പരസ്യ നമ്പർ 01/2022-FCI കാറ്റഗറി III) പ്രകാരം രാജ്യത്തെ ഡിപ്പോകളിലും ഓഫീസുകളിലുമാണ് നിയമനം. തസ്തികകളും ഒഴിവുകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.fci.gov.in -ൽ നല്‍കിയിരിയ്ക്കുന്ന റിക്രൂട്ട് മെന്‍റ് വിജ്ഞാപനത്തില്‍ ലഭ്യമാണ്.
ഒഴിവുകൾ
5 മേഖലകളിലായി 5043 ഒഴിവുകളാണ് ഉള്ളത്. നോർത്ത് സോൺ - 2388, സൗത്ത് സോൺ - 989, ഈസ്റ്റ് സോൺ - 768, വെസ്റ്റ് സോൺ - 713, നോർത്ത് ഈസ്റ്റ് - 185. ആകെ 5043
യോഗ്യത
ജെ.ഇ-സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ- ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ.
അപേക്ഷാ ഫീസ്
SC/ST/PwBD/ വിമുക്തഭടന്മാർ/സ്ത്രീകൾ, പ്രതിരോധ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. മറ്റുള്ളവര്‍ക്ക് . 500 രൂപയാണ് ഫീസ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് www.fci.gov.in വെബ്സൈറ്റ് പരിശോധിക്കാം. സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 5 വരെ അപേക്ഷ സമർപ്പിക്കാം..
0 comments: