വാട്‌സ് ആപ്പിൽ വന്ന മേസേജിലൂടെ 21 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് റിട്ടയേർഡ് അദ്ധ്യാപികയുടെ പരാതി. ആന്ധാപ്രദേശിലെ അന്നമയ്യ സ്വദേശിയായ വരലക്ഷ്മിയുടെ പണമാണ് നഷ്ടമായത്. റിട്ടയേർഡ് അദ്ധ്യാപികയ്ക്ക് ഒരു അജ്ഞാത നമ്പറിൽ നിന്നാണ് മെസേജ് വന്നത്.മെസേജിൽ ഒരു ലിങ്ക് കൊടുത്തിരുന്നു. ലിങ്കിൽ ടച്ച് ചെയ്തെങ്കിലും അത് തുറന്നുവരാത്തതിനാൽ വരലക്ഷ്മി ഇതത്ര ഗൗരവമായെടുത്തില്ല. ഇതിന് തൊട്ടുപിന്നാലെയാണ് ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടത്. പല തവണകളായി 21 ലക്ഷം രൂപയാണ് അദ്ധ്യാപികയിൽ നിന്ന് കവർന്നത്. പ്രതിയെപ്പറ്റി യാതൊരു തുമ്പും ലഭിക്കാത്തതിനാൽ അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. അക്കൗണ്ടിലുണ്ടായിരുന്ന പണം പോയോ എന്ന സംശയത്തെ തുടർന്ന് വരലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ടു. അപ്പോഴാണ് 21 ലക്ഷം രൂപ നഷ്ടമായ വിവരം ബാങ്ക് അധികൃതർ അറിയിക്കുന്നത്. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് റിട്ടയേർഡ് അദ്ധ്യാപികയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമായത്.
0 comments: