എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സ് പ്രവേശനത്തിനുള്ള കേരള റാങ്ക് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.ഉച്ചക്ക് 12.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു തൃശൂരില്‍ ഫലപ്രഖ്യാപനം നടത്തും. പരീക്ഷയിലെ സ്കോര്‍ ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിച്ചിരുന്നു.പ്ലസ് ടു പരീക്ഷയില്‍ ഫിസിക്സ് കെമിസ്ട്രി, മാത്സ് എന്നിവക്ക് ലഭിച്ച മാര്‍ക്കിനും പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്കോറിനും തുല്യപരിഗണന നല്‍കിയുള്ള സ്റ്റാന്‍റേഡൈസേഷനിലൂടെയാണ് എന്‍ജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്. എന്‍ജിനീയറിങ് പേപ്പര്‍ ഒന്ന് പരീക്ഷ 1,02,066 പേരും പേപ്പര്‍ രണ്ട് പരീക്ഷ 75,784 പേരുമാണ് എഴുതിയത്.
0 comments: