2022, സെപ്റ്റംബർ 6, ചൊവ്വാഴ്ച

കേരള എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

 

സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്കു പട്ടിക മന്ത്രി ആര്‍.ബിന്ദു തൃശൂരില്‍ പ്രഖ്യാപിച്ചു.ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്. രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി തോമസ് ബിജുവും മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും സ്വന്തമാക്കി. നാലാം റാങ്ക് തൃശൂര്‍ സ്വദേശിനി ആന്‍ മരിയയും അഞ്ചാം റാങ്ക് വയനാട് സ്വദേശി അനുപം ജോയും നേടി.50,858 പേര്‍ റാങ്കു പട്ടികയില്‍ ഇടംനേടി. ആദ്യ അയ്യായിരം റാങ്കില്‍ 2,215 (സംസ്ഥാന സിലബസ്), 2,568 (കേന്ദ്ര സിലബസ്) പേര്‍ ഉള്‍പ്പെട്ടു. ജൂലൈ 4നു നടന്ന പ്രവേശന പരീക്ഷയുടെ (കീം) സ്‍കോര്‍ ഓഗസ്റ്റ് 4നു പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ്ടു മാര്‍ക്ക് കൂടി സമീകരിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്.

0 comments: