തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളിലുള്ള വിദ്യാര്‍ഥിനികള്‍ക്കു പഠനം പൂര്‍ത്തിയാകുംവരെ പ്രതിമാസം ആയിരംരൂപ വീതം നല്കുന്നതിനു തീരുമാനം.ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ളവര്‍ക്കു ഉന്നതവിദ്യാഭ്യാസം പൂര്ത്തിയാക്കുംവരെയാണ് സഹായധനം. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ സാന്നിധ്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പദ്ധതി പ്രഖ്യാപിച്ചത്.1989 ല്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാനിധി നടപ്പിലാക്കിയ പദ്ധതി പുനഃരാവിഷ്കരിച്ച് വിദ്യാഭ്യാസത്തിനു മാത്രമായി മാറ്റുകയായിരുന്നു.698 കോടിരൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
0 comments: