ഈവര്‍ഷം മെയ് 7 നായിരുന്നു നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷ നടത്തിയിരുന്നത്. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ ഫല പ്രഖ്യാപനത്തിനും അവസാനത്തെ ഉത്തര സൂചികയ്ക്കും വേണ്ടി കാത്തിരിക്കുകയാണ്.
എല്ലാ വര്‍ഷവും പരീക്ഷ നടത്തി ഒന്നര മാസത്തിനുള്ളില്‍ തന്നെ ഫലം പ്രഖ്യാപിക്കാറുണ്ട്. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ റിസള്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് എന്‍ടിഎ നല്‍കുന്ന സൂചനകൾ. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍ടിഎ നീറ്റ്ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ website- neet.nta.nic.in സന്ദര്‍ശികുക.
ഈ വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയുടെ ഭാഗമായി ആദ്യം പുറത്തിറക്കിയ ഉത്തര സൂചിക എന്‍ടിഎ യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ neet.nta.nic.in. ല്‍ ലഭ്യമാണ്. പുറത്തിറക്കിയ ഉത്തര സൂചികയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും സംശയങ്ങളോ നിര്‍ദ്ദേശങ്ങളോ നല്‍കാന്‍ ഉണ്ടെങ്കില്‍ അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ ഓരോ ഉത്തരത്തിനും 200 രൂപ വീതം അടച്ച് അത് ചെയ്യാവുന്നതാണ്.
സിബിഎസ്‌ഇ 12-ാം ക്ലാസ്സ് പരീക്ഷയില്‍ നിങ്ങള്‍ പരാജയപ്പെട്ടോ? ഈ കാര്യങ്ങള്‍ ചെയ്യുക
അതേസമയം സംഘര്‍ഷം നിലനിന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ മെയ് 7ന് നടത്തിയിരുന്നില്ല. 20 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം പരീക്ഷ എഴുതുന്നതിനു വേണ്ടി അപേക്ഷ നല്‍കിയത്. ഇന്ത്യയില്‍ 499 നഗരങ്ങളിലും ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിലുമായാണ് പരീക്ഷ നടത്തിയത്. ഉച്ചയ്ക്ക് 2 മണി മുതല്‍ 5.20 വരെയായിരുന്നു പരീക്ഷ.
0 comments: