2023, മേയ് 13, ശനിയാഴ്‌ച

നിങ്ങള്‍ ടോയ്‌ലറ്റിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഈ രോഗങ്ങള്‍ ഉണ്ടായിയേക്കാം

                               


ചിലരുടെയെങ്കിലും ഇപ്പോഴത്തെ പ്രധാനപ്പെട്ട ശീലങ്ങളില്‍ ഒന്നാണ് ടോയ്‌ലറ്റിനുള്ളിലേയ്‌ക്ക് പോകുമ്ബോള്‍ മൊബൈല്‍ ഫോണ്‍ കൂടെ കൊണ്ടുപോകുന്നത്.

പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി ടോയ്‌ലറ്റില്‍ പ്രവേശിക്കുന്ന ഇത്തരക്കാര്‍ ഫോണില്‍ നോക്കിയിരുന്ന് സമയം പാഴാക്കുന്നു. ഇതൊരു ദുഃശീലം തന്നെയാണ്. ഇതുവഴി പല തരത്തിലുള്ള രോഗാണുക്കളുമായി നിങ്ങള്‍ അധികനേരം സമ്ബര്‍ക്കത്തില്‍ വന്നേക്കാം.

 ഇവ ആരോഗ്യ പ്രശ്നങ്ങളിലേയ്‌ക്ക് നയിക്കുകയും ചെയുന്നു.ടോയ്‌ലറ്റിലെ വാതില്‍ മുതല്‍ വാതിലിന്റെ ലോക്ക്, ടാപ്പ്, ഫ്ളഷ്, തറ എന്നിവിടങ്ങളില്‍ വരെ കൂടുതലായി രോഗാണുക്കളുമായി സമ്ബര്‍ക്കമുണ്ടാവുന്നു. കൂടാതെ ബാത്ത് റൂം ഫ്ളഷ് ചെയ്ത ശേഷമുള്ള വെള്ള തുള്ളികളും രോഗാണുക്കളെ വഹിക്കുന്നുണ്ട്. എന്നാല്‍ ഇവയുമായൊന്നും നേരിട്ട് സമ്ബര്‍ക്കത്തില്‍ വന്നില്ലെങ്കിലും അധിക സമയം ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നത് വഴി രോഗാണുക്കള്‍ ഫോണില്‍ പറ്റിപ്പിടിക്കാന്‍ കാരണമാകുന്നു.

ഇത്തരത്തിലുള്ളവര്‍ ബാത്ത് റൂമില്‍ നിന്നും പുറത്തുവന്ന ശേഷം കൈകള്‍ മാത്രമായിരിക്കും ശുചിയാക്കുക. എന്നാല്‍, അപ്പോഴും ഫോണിലടങ്ങിയ രോഗാണുക്കള്‍ അതേപടി ശേഷിക്കുന്നതാണ്. തുടര്‍ന്ന് ദിവസം മുഴുവനും കൈയില്‍ കരുതുന്നതിനാല്‍ തന്നെ മൊബൈല്‍ ഫോണില്‍ നിന്ന് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഇതേതുടര്‍ന്ന് ഇ-കോളി, സാല്‍മോണെല്ല, ഷിഗെല്ല, ഹെപറ്റൈറ്റിസ്-എ, മെഴ്സ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത കൂടുന്നു. അതിനാല്‍ ടോയ്‌ലറ്റില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് ഒഴിവാക്കേണ്ട ശീലമാണ്.


0 comments: