2023, ജൂലൈ 29, ശനിയാഴ്‌ച

ഡി.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഒൻപതാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സി./തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാവുന്നതാണ്.  2023 ജൂലൈ 27 മുതൽ www.scole.kerala.gov.org വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.  പിഴ കൂടാതെ 2023 ആഗസ്റ്റ് 21 വരെയും 60 രൂപ പിഴയോടെ 2023 ഒക്ടോബർ 1 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.  വിദ്യാർഥികൾ ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്സിക്യൂട്ടിവ് ഡയറക്ടർ, സ്കോൾ -  കേരള, വിദ്യാഭവൻ, പൂജപ്പുര പി. ഒ., തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്ട്രേഡ് തപാൽ മാർഗം എത്തിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് സ്കോൾ - കേരള വെബ്സൈറ്റ് സന്ദർശിക്കുക.  0471 – 2342950, 2342271, 2342369 എന്നീ നമ്പറുകളിൽ നിന്നും വിവരങ്ങൾ ലഭ്യമാണ്.

0 comments: