2023, ജൂലൈ 26, ബുധനാഴ്‌ച

കേരളത്തിലെ 5 ക്ലാസ് മുതൽ 10 ക്ലാസ് വരെ ഉള്ള വിദ്യാർഥികൾക്കു 10000/- രൂപ വരെ ലഭിക്കുന്ന തളിര് സ്കോളർഷിപ്പിന് അപേക്ഷിക്കാം

 


കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് 2023ന് ജൂലൈ 31 വരെ അപേക്ഷിക്കാം. തളിരിന്റെ വാർഷിക വരിസംഖ്യയായ 250രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം. ഇവർക്ക് 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് തപാലിൽ അതതു മാസങ്ങളിൽ ലഭ്യമാവുന്നതാണ്. 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്. ജൂനിയർ(5,6,7ക്ലാസുകൾ), സീനിയർ(8,9,10ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160 പേർക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നൽകും.

സ്കോളർഷിപ്പ് തുക

ജില്ലാ തലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000രൂപയും പിന്നീടു വരുന്ന 50 സ്ഥാനക്കാർക്ക് 500രൂപയും സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യ മൂന്നു റാങ്കുകാർക്ക് 10000, 5000, 3000രൂപ എന്നിങ്ങനെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നൽകും. 2023 നവംബറിൽ ജില്ലാതല പരീക്ഷയും ഡിസംബറിൽ സംസ്ഥാനതല പരീക്ഷയും നടക്കും.

തെരെഞ്ഞെടുപ്പ് മാനദണ്ഡം 

ജില്ലാതല പരീക്ഷ ഓൺലൈനായി നടക്കുക.സംസ്ഥാനതല എഴുത്തുപരീക്ഷ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.ജില്ലാതലത്തിൽ ജൂനിയർ, സീനീയർ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന വിദ്യാർഥിയെയാണ് സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കുക. 100കുട്ടികളിൽ കൂടുതൽ തളിര് സ്കോളർഷിപ്പിനു ചേരുന്ന സ്കൂളുകൾക്ക് 1000രൂപയുടെ പുസ്തകങ്ങളും നൽകും. https://scholarship.ksicl.kerala.gov.in/ .എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 8547971483, 0471-2333790.


0 comments: