വിദ്യാർഥികളുടെ ശ്രദ്ധയെത്തേണ്ട മേഖലയാണ് കമ്പനികൾ ഏർപ്പെടുത്തുന്ന പഠന സ്കോളർഷിപ്പുകൾ. അത്തരത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന രണ്ടു സ്കോളർഷിപ്പുകളുടെ വിവരങ്ങൾ ചുവടെ.
റോൾസ് റോയ്സ് ഉന്നതി സ്കോളർഷിപ്
എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിൽ 1/2/3 വർഷ എൻജിനീയറിങ്ങിനു (കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മറൈൻ, എയ്റോസ്പേസ്) പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപ കവിയരുത്. 10,12 ക്ലാസുകളിൽ 60% മാർക്ക് വേണം. തുക: 35,000 രൂപ. ഇതിനു പുറമേ, മെന്റർഷിപ് സെഷനുകൾ, വിദഗ്ധർ നയിക്കുന്ന വെബിനാറുകൾ, ശിൽപശാലകൾ എന്നിവയുണ്ടാകും. ഭിന്നശേഷിക്കാർ, ഏക രക്ഷിതാവിന്റെ കുട്ടികൾ, അനാഥർ എന്നിവർക്കു മുൻഗണന. അവസാന തീയതി: ഓഗസ്റ്റ് 31 .
കൂടുതൽ വിവരങ്ങൾക്ക് : WEBSITE LINK CLICK HERE..
കീപ് ഇന്ത്യ സ്മൈലിങ് ഫൗണ്ടേഷനൽ സ്കോളർഷിപ്
സാമ്പത്തിക പിന്നാക്ക വിദ്യാർഥികളെ പഠനത്തിനോ കായിക പരിശീലനത്തിനോ സഹായിക്കുന്ന ബിരുദധാരികൾക്കും സംസ്ഥാന, ദേശീയ, രാജ്യാന്തര തലങ്ങളിൽ കഴിഞ്ഞ 3 വർഷത്തിനിടെ മത്സരിച്ചിട്ടുള്ള കായിക താരങ്ങൾക്കും കോൾഗേറ്റ്- പാമൊലീവ് ഇന്ത്യ ലിമിറ്റഡ് നൽകുന്ന സ്കോളർഷിപ്. കായികതാരങ്ങൾ ദേശീയ തലത്തിൽ 500 റാങ്കിനുള്ളിലോ സംസ്ഥാനത്ത് 100 റാങ്കിനുള്ളിലോ ഉള്ള 9-20 പ്രായക്കാരാകണം. കുടുംബവാർഷിക വരുമാനം 5 ലക്ഷം രൂപ കവിയരുത്. തുക: വർഷം 75,000 രൂപ വീതം 3 വർഷത്തേക്ക്.അവസാന തീയതി: ഓഗസ്റ്റ് 30
കൂടുതൽ വിവരങ്ങൾക്ക്:WEBSITE LINK CLICK HERE
0 comments: