കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ 2022-23 അദ്ധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിനായി ഗുണഭോക്താക്കളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ പരിശോധിച്ചതിൽ പല അപാകതകളും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ബന്ധപ്പെട്ട സ്ഥാപന മേധാവികളും സ്ഥാപന തല നോഡൽ ഓഫീസർമാരും അപേക്ഷകരായ എല്ലാ വിദ്യാർഥികളും ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ നടത്തണം. ക്യാമ്പിന്റെ തീയതികൾ www.dcescholarship.kerala.gov.in ൽ പ്രസിദ്ധീകരിക്കും.നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ ഓഗസ്റ്റ് 10-ന് മുൻപായി ഇതുവരെ ആധാർ ഉൾപ്പെടുത്താത്ത വിദ്യാർഥികൾ തങ്ങളുടെ ആധാർ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇക്കാര്യങ്ങൾ വീഴ്ച കൂടാതെ പൂർത്തിയാക്കുന്നവരുടെ അപേക്ഷകൾ മാത്രമേ സ്‌കോളർഷിപ്പ് നൽകുന്നതിനായി കേന്ദ്ര പരിഗണിക്കുകയുള്ളൂവെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Home
Education news
Government news
Higher Education scholarship
Scholarship High school
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ നടത്തണം.
2023, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (306)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: