2023, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

ഗൃഹശ്രീ – അപേക്ഷകൾ ക്ഷണിച്ചു

 

സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ ബോർഡ് മുഖേന നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിയിൽ 415 വീട് നിർമ്മിക്കുന്നതിനു സർക്കാർ സബ്സിഡി മൂന്ന് ലക്ഷം രൂപവീതം അനുവദിക്കുന്ന 2023-24ലെ പദ്ധതിയ്ക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി.  സ്പോൺസർഷിപ്പിനുള്ള അപേക്ഷ ഓൺലൈനായി ഭവന നിർമ്മാണ ബോർഡിന്റെ വെബ്സൈറ്റ് (www.kshb.kerala.gov.in) മുഖേന ആഗസ്റ്റ് 1 മുതൽ ആഗസ്റ്റ് 16 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

0 comments: